Monday, October 18, 2021

ഒരുമിച്ചു താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ

Must Read

കൊല്ലം : ഒരുമിച്ചു താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ. ജൽപാൽഗുരി സ്വദേശി ഇന്ദ്രബഹാദൂർ പ്രധാൻ പ്രധം പ്രദാനെ(19)യാണ് ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ ആർ.രതീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ്‌ ചെയ്തത്.

2017 മുതൽ ഇയാൾ ബംഗാളിൽ പെൺകുട്ടിയുമായി ഒരുമിച്ചു താമസിക്കുകയായിരുന്നു. കഴിഞ്ഞ ജൂലായിൽ കൊല്ലത്തെത്തിയ ഇയാൾ ഇവിടെ താമസിച്ച് ജോലിചെയ്തു. തുടർന്ന് പെൺകുട്ടിയെയും കൂട്ടിക്കൊണ്ടുവന്നു. ഗർഭിണിയായ പെൺകുട്ടിയെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് അറിയുന്നത്. ആശുപത്രിയിൽനിന്ന് അറിയിച്ചതിനെ തുടർന്ന് കൊല്ലം വനിതാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മയെ ബംഗാളിൽനിന്നു വരുത്തി പെൺകുട്ടിയുടെ സംരക്ഷണം ഏൽപ്പിച്ചു.

വനിതാ പോലീസ് സ്റ്റേഷൻ എസ്.ഐ. പുഷ്പലത, എസ്.സി.പി.ഒ.മാരായ രമ, അനിത, മിനി എന്നവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ്‌ ചെയ്തു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News