Monday, September 27, 2021

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്‍റെ വികസനനേട്ടങ്ങളുടെ പരസ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് പശ്ചിമ ബംഗാൾ സർക്കാരും തൃണമൂൽ കോൺഗ്രസും

Must Read

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്‍റെ വികസനനേട്ടങ്ങളുടെ പരസ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് പശ്ചിമ ബംഗാൾ സർക്കാരും തൃണമൂൽ കോൺഗ്രസും.

യോ​ഗി​യു​ടെ ഭ​ര​ണ​ത്തി​ൽ യു​പി​യെ മാ​റ്റി​മ​റി​ച്ച വി​ക​സ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ കോ​ല്‍​ക്ക​ത്ത​യി​ലെ മേ​ല്‍​പ്പാ​ല​വും ഉ​ള്‍​പ്പെ​ട്ട​താ​ണ് ഞെ​ട്ട​ലി​ന് കാ​ര​ണം.

യോ​ഗി സ​ർ​ക്കാ​ർ മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ൽ​കി​യ പ​ര​സ്യ​ത്തി​ലാ​ണ് വീ​ഴ്ച​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ല്‍ ഏ​റ്റ​വും പി​ന്നി​ലു​ണ്ടാ​യി​രു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​യ യു​പി​യെ യോ​ഗി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​റി​യ​ശേ​ഷം പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ചു​വെ​ന്നാ​യി​രു​ന്നു പ​ര​സ്യ​ത്തി​ലെ വാ​ച​ക​ങ്ങ​ളും.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ യോ​ഗി ആ​ദി​ത്യനാ​ഥി​നെ​യും ബി​ജെ​പി​യേ​യും പ​രി​ഹ​സി​ച്ച് നി​ര​വ​ധി​പ്പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

യുപിയിലെ വികസനമെന്നാല്‍ മറ്റ് സംസ്ഥാനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളുടെ ചിത്രം മോഷ്ടിക്കുന്നതാണെന്ന് തൃണമൂൽ നേതാവ് അഭിഷേക ബാനർജിയും പരിഹസിച്ചു.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News