Sunday, January 23, 2022

ആരുടെയും കണ്ണിൽപ്പെടാതെ വീട്ടിലേക്ക് കയറിച്ചെന്നു; അടുക്കളയിലായിരുന്ന യുവതിയെ കടന്നുപിടിച്ചു; കാലടിയിൽ യുവാവ് അറസ്റ്റിൽ

Must Read

കാലടി : യുവതിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. ചൊവ്വര തൂമ്പാക്കടവ് മാടവനൻ വീട്ടിൽ അജ്മൽ (32) ആണ് കാലടി പൊലീസി​ന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ശ്രീമൂലനഗരത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിലേക്ക് അജ്മൽ കയറിച്ചെല്ലുകയും അടുക്കളയിലായിരുന്ന പരാതിക്കാരിയെ കയറി പിടിക്കുകയും ചെയ്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കാലടി ഇൻസ്‌പെക്ടർ ബി.സന്തോഷ്, സബ്ബ് ഇൻസ്‌പെക്ടർമാരായ ബിബിൻ, ജോയി എസ്.സി.പി.ഒ മാരായ സുധീർ, പ്രവീൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Latest News

സംവിധായകൻ എന്ന നിലയിലാണ് ദിലീപ് തനിക്ക് പണം നൽകിയതെന്നും കേസിനും വർഷങ്ങൾക്ക് മുമ്പാണ് ഇതെന്നും ബാലചന്ദ്രകുമാർ

കൊച്ചി: ‌നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് നൽകിയ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ നിഷേധിച്ച് ബാലചന്ദ്രകുമാർ. സംവിധായകൻ എന്ന നിലയിലാണ് ദിലീപ് തനിക്ക്...

More News