Monday, December 6, 2021

നിയമ പരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്‌റ്റിസ്‌ കെ.ടി. തോമസ്‌ അധ്യക്ഷനായ സമിതി നല്‍കിയ ശിപാര്‍ശ സ്വാഗതം ചെയ്‌തു ;കട്ടച്ചിറ പള്ളി ഇടവകക്കാര്‍ ഭവനങ്ങളിലും കട്ടച്ചിറ പള്ളിക്കു മുന്നിലും സമാധാന ജ്വാല തെളിയിച്ചു

Must Read

കൊച്ചി: നിയമ പരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്‌റ്റിസ്‌ കെ.ടി. തോമസ്‌ അധ്യക്ഷനായ സമിതി നല്‍കിയ ശിപാര്‍ശ സ്വാഗതം ചെയ്‌തു കട്ടച്ചിറ പള്ളി ഇടവകക്കാര്‍ ഭവനങ്ങളിലും കട്ടച്ചിറ പള്ളിക്കു മുന്നിലും സമാധാന ജ്വാല തെളിയിച്ചു.
പള്ളിക്കു മുന്നില്‍ നടന്ന സമാധാന ജ്വാല യാക്കോബായ സുറിയാനി സഭ കൊല്ലം ഭദ്രാസന സെക്രട്ടറി ഫാ. ജോര്‍ജീ ജോണ്‍ ഉദ്‌ഘാടനം ചെയ്‌തു. മലങ്കര സഭാ തര്‍ക്കത്തിന്‌ ശാശ്വത പരിഹാരം കാണുവാന്‍ പള്ളികളില്‍ ഹിതപരിശോധന നടത്തണമെന്ന കമ്മിഷന്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ നടപ്പാക്കിയാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സഭാതര്‍ക്കത്തിന്‌ ശാശ്വതമായ അവസാനം ഉണ്ടാകുമെന്നു ഫാ. ജോര്‍ജീ ജോണ്‍ പറഞ്ഞു. തുടര്‍ന്ന്‌ ഇടവകയിലെ 125 കുടുംബങ്ങളിലും ഭവനങ്ങള്‍ക്കു മുന്നില്‍ സമാധാന ജ്വാല തെളിയിച്ചു.

Leave a Reply

Latest News

മരത്തിന് മുകളിലുണ്ടായിരുന്ന തേനീച്ച കൂട് പരുന്ത് കൊത്തിയിളക്കി;തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു

വയനാട്; തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. വയനാട് പനമരം ചോമാടിയിലാണ് സംഭവമുണ്ടായത്. ചോമാടി മുട്ടത്തിൽ സ്വദേശി യാക്കോബാണ് മരിച്ചത്. ഒരാൾക്ക് തേനീച്ചയുടെ കുത്തേറ്റ് പരുക്കേറ്റു.മരത്തിന് മുകളിലുണ്ടായിരുന്ന...

More News