പിപിഇ കിറ്റണിഞ്ഞ് ഒരു കല്യാണം. വധുവിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് രാജസ്ഥാനിലെ കെല്‍വാര കോവിഡ് സെന്റര്‍ വിവാഹ വേദിയായത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു വിവാഹം.
വധുവിനോ വരനോ കോവിഡ് ബാധിച്ചതിന്റെ പേരില്‍ കല്യാണം മാറ്റിവയ്ക്കുന്നവര്‍ ഇത് കാണണം. രാജസ്ഥാനിലെ ബാരയിലുള്ള കെല്‍വാര കോവിഡ് സെന്ററാണ് ഈ വിവാഹ വേദി. വിവാഹ ദിവസം കല്യാണപ്പെണ്ണിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കോവിഡ് സെന്റര്‍ വിവാഹ വേദിയായത്. പട്ടുടുപ്പോ ആടയാഭരണങ്ങളോ ഇല്ല, പകരം പിപിഇ കിറ്റ് ധരിച്ച് കല്യാണം.
ചടങ്ങില്‍ പങ്കെടുത്ത പൂജാരിയും ബന്ധുവും പിപിഇ കിറ്റ് ധരിച്ചിരുന്നു. ഈ കോവിഡ് കല്യാണമെന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് . വേണേല്‍ ചക്ക വേരിലും കായ്ക്കുമെന്ന് പറഞ്ഞപോലെ കോവിഡ് ബാധിച്ചാലും കല്യാണം കഴിക്കാമെന്ന് മനസിലായല്ലോ. കോവിഡ് കാലത്തെ പലതരത്തിലും നമ്മള് അതിജീവിക്കുന്നു എന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ കല്യാണം. A wedding with PPE kitty. The Kelwara Kovid Center in Rajasthan was the venue for the wedding after the bride was infected with Kovid. The marriage followed the Kovid protocol.