‘സ്മാരകം വേണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല, രാഷ്ട്രീയവല്‍ക്കരിക്കുന്നത് നിര്‍ത്തൂ’; ലതാജിയുടെ സ്മാരക വിവാദത്തില്‍ കുടുംബം

0

മുംബൈ; വിഖ്യാത ഗായിക ലത മങ്കേഷ്‌കറിന്റെ സ്മാരകം സംബന്ധിച്ച വിവാദം ശക്തമാകുന്നതിനിടെ പ്രതികരണവുമായി സഹോദരന്‍ ഹൃദയനാഥ് മങ്കേഷ്‌കര്‍. മുംബൈ ശിവാജി പാര്‍ക്കിലാണ് ലതാ മങ്കേഷ്‌കറിന്റെ സ്മാരകം പണിയണമെന്ന ആവശ്യം ഉയര്‍ന്നത്. എന്നാല്‍ ലതാ ദീദിക്ക് സ്മാരകം വേണമെന്ന് ആവശ്യപ്പെട്ടത് കുടുംബമല്ലെന്നും രാഷ്ട്രീയ വല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് ഹൃദയനാഥ് മങ്കേഷ്‌കര്‍ പറഞ്ഞത്.

ശിവാജി പാര്‍ക്കിലെ ലതാ ദീദിയുടെ സ്മാരകത്തെ രാഷ്ട്രീയപ്രശ്‌നമാക്കുന്നത് ദയവായി അവസാനിപ്പിക്കൂ. കുടുംബത്തില്‍ നിന്നല്ല അങ്ങനെ ഒരു ആവശ്യം വന്നത്. ഞങ്ങള്‍ അത് ആഗ്രഹിക്കുന്നുമില്ല. – അദ്ദേഹം പറഞ്ഞു.

സ്മാരകം ആവശ്യപ്പെട്ടത് ബിജെപി, എതിര്‍പ്പുമായി ശിവസേന

ലതാ മങ്കേഷ്‌കറിന് ശിവാജി പാര്‍ക്കില്‍ സ്മാരകവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ശിവസേനയും ബിജെപിയും തമ്മിലാണ് തര്‍ക്കം നടക്കുന്നത്. ബിജെപി എംഎല്‍എ റാം കദം ആണ് സ്മാരകം പണിയണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കത്തെഴുതിയത്. ഇതിനെ ശിവസേനയുടെ സഖ്യകക്ഷിയായ മഹാരാഷ്ട്ര കോണ്‍ഗ്രസ് പിന്തുണയ്ക്കുകയും ചെയ്തു.

ശിവാജി പാര്‍ക്കുമായി ശിവസേനയ്ക്ക് വൈകാരിക ബന്ധം

28 ഏക്കര്‍ വരുന്ന പബ്ലിക് പാര്‍ക്കുമായി ശിവസേനയുമായുള്ള വൈകാരിക ബന്ധമാണ് ലതാ മങ്കേഷ്‌കറിന്റെ സ്മാരകം വിവാദമാകാന്‍ കാരണമായത്. ഉദ്ദവ് താക്കറെയുടെ അച്ഛനും ശിവ സേനയുടെ സ്ഥാപകനുമായ ബാല്‍ താക്കറെ പാര്‍ട്ടിയുടെ ദേശിയ ദസ്സെറ റാലി നടത്തിയിരുന്നത് ഈ പാര്‍ക്കിലാണ്. ഉദ്ദവിന്റെ നേതൃത്വത്തില്‍ ഇപ്പോഴും അത് തുടരുന്നുണ്ട്.

Leave a Reply