വയനാട്: വെൽഫയർ ബന്ധത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം തുടരവേ യുഡിഎഫ് കൺവീനർ എംഎം ഹസ്സനെ തള്ളി കെ സി വേണുഗോപാല്‍ രംഗത്ത്. പാര്‍ട്ടിയുടെ അഭിപ്രായം പറയേണ്ടത് കെപിസിസി അധ്യക്ഷനാണ്. വെല്‍ഫയര്‍ അടക്കം ആരുമായും മുന്നണിക്ക് പുറത്ത് ബന്ധമില്ല. അങ്ങനെ ഉണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അഭ്യസ്തവിദ്യർക്ക് നൈരാശ്യം മാത്രം നൽകിയ സർക്കാരാണ് കേരളത്തിലേത്. അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകും തെരഞ്ഞെടുപ്പ്. ചരിത്രത്തെ വളച്ചൊടിക്കുകയാണ് ബിജെപിയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന് ഗോൾവാർക്കറുടെ പേര് നൽകിയത് കേരളാ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നത്. കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രതികരണം ആളുകളെ വിഡ്ഡികളാക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. Wayanad: KC Venugopal rejected UDF convener MM Hassan while continuing the controversy in the Congress over the welfare issue. It is up to the KPCC president to comment on the party. Lead with anyone, including Welfare