Tuesday, September 22, 2020

നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് നേരെ ശാരീരിക, മാനസിക പീഡനങ്ങള്‍; ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ സമര്‍പ്പിച്ച പരാതിക്ക് മറുപടി നല്‍കി വയനാട് ജില്ലാ പൊലീസ് അധികൃതര്‍

Must Read

കനത്ത മഴ ഇന്നും തുടരും :ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ചൊവ്വാഴ്ച കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഏഴു ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്,...

ഇ​ന്ത്യ​-മാ​ലി​ദ്വീ​പ് കാ​ര്‍​ഗോ ഫെ​റി സ​ര്‍​വീ​സി​നു കൊ​ച്ചി​യി​ല്‍ ആരംഭിച്ചു

ഇ​ന്ത്യ​ക്കും മാ​ലി​ദ്വീ​പി​നും ഇ​ട​യി​ല്‍ ചെ​ല​വു​കു​റ​ഞ്ഞ ച​ര​ക്ക് ഗ​താ​ഗ​തം ല​ക്ഷ്യ​മാ​ക്കി​യു​ള്ള കാ​ര്‍​ഗോ ഫെ​റി സ​ര്‍​വീ​സി​നു കൊ​ച്ചി​യി​ല്‍ നി​ന്നു തു​ട​ക്ക​മാ​യി.200 ടി​ഇ​യു, 3000 മെ​ട്രി​ക് ട​ണ്‍ ശേ​ഷി​യു​ള്ള കാ​ര്‍​ഗോ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ വീടുകളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭവന സന്ദര്‍ശനമെന്ന് പറഞ്ഞ് ഇനി വീടുകളില്‍ കയറി വോട്ട് ചോദിക്കാന്‍ കഴിയില്ല. സ്ഥാനാര്‍ത്ഥികള്‍ വീട്ടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ്...

കല്‍പ്പറ്റ: നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് നേരെ ഉണ്ടാകുന്ന ശാരീരിക, മാനസിക പീഡനങ്ങള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ സമര്‍പ്പിച്ച പരാതിക്ക് മറുപടി നല്‍കി വയനാട് ജില്ലാ പൊലീസ് അധികൃതര്‍. അസോസിയേഷന്‍ ചെയര്‍മാന്‍ സലാം പാപ്പിനിശ്ശേരിയുടെ പരാതിയിലാണ് വയനാട് പൊലീസ് അഡീഷണല്‍ സൂപ്രണ്ട് വി ഡി വിജയന്‍ മറുപടി നല്‍കിയത്.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ടും വിസാ കാലാവധി കഴിഞ്ഞും കുടുങ്ങിപ്പോയ പ്രവാസികള്‍ നാട്ടിലെത്തുമ്പോള്‍ കടുത്ത ശാരീരിക, മാനസിക പീഡനങ്ങള്‍ നേരിടേണ്ടി വരുന്നെന്നായിരുന്നു സലാം പാപ്പിനിശ്ശേരി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്. എന്നാല്‍ വയനാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന തരത്തിലുള്ള പ്രയാസങ്ങളൊന്നും വയനാട് ജില്ലയിലുള്ള പ്രവാസികള്‍ അനുഭവിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പൊലീസ് അഡീഷണല്‍ സൂപ്രണ്ട് മറുപടി നല്‍കി.

പ്രവാസികള്‍ക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ സംഭവിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി ജില്ലയിലെ എല്ലാ എസ്എച്ച്ഓമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. കിളികൊല്ലൂരില്‍ ഖത്തറില്‍ നിന്നെത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന വയോധികയ്ക്ക് നേരെ അയല്‍വാസികളുടെ ആക്രമണം ഉണ്ടായെന്നും എടപ്പാളിലേക്ക് മടങ്ങിയെത്തിയ യുവാവിനെ സ്വന്തം വീട്ടില്‍ കയറ്റിയില്ലെന്നും കുടിവെള്ളം പോലും നിഷേധിക്കുന്ന സാഹചര്യമുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ പരാതി നല്‍കിയത്.

English summary

Wayanad District Police officials respond to a complaint filed by the Global Expatriate Association seeking action against physical and mental abuse of expatriates returning home.

Previous articleസി.ആർ.പി.എഫ് ഡപ്യൂട്ടി കമാൻ്റൻഡിൻ്റെ കിണറിലേക്കും വീട്ടിലേക്കും മലിനജലം ഒഴുക്കി അയൽവാസി; എതിർകക്ഷി പഞ്ചായത്ത് ഭരിക്കുന്നവർക്ക് വേണ്ടപ്പെട്ടയാൾ; നടപടി എടുക്കാതെ വെങ്ങോല പഞ്ചായത്ത് ഭരണസമിതിയുടെ ഉരുണ്ടു കളി
Next articleകോഴിക്കോട് സ്വദേശിയായ ഒന്‍പതാം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കി; പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഷറഫലി പെണ്‍കുട്ടിക്ക് മൊബൈലില്‍ അയച്ച് നല്‍കി; വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്; പൊലീസില്‍ പരാതിപ്പെട്ടാല്‍ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഇയാള്‍ വീട്ടുകാരേയും ഭീഷണിപ്പെടുത്തി; ശല്യം സഹിക്കാതെയായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്; വിദ്യാര്‍ത്ഥിയുടെ രണ്ടര പവന്‍ വരുന്ന മാല ഷറഫലി കൈക്കലാക്കി

Leave a Reply

Latest News

കനത്ത മഴ ഇന്നും തുടരും :ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ചൊവ്വാഴ്ച കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഏഴു ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്,...

ഇ​ന്ത്യ​-മാ​ലി​ദ്വീ​പ് കാ​ര്‍​ഗോ ഫെ​റി സ​ര്‍​വീ​സി​നു കൊ​ച്ചി​യി​ല്‍ ആരംഭിച്ചു

ഇ​ന്ത്യ​ക്കും മാ​ലി​ദ്വീ​പി​നും ഇ​ട​യി​ല്‍ ചെ​ല​വു​കു​റ​ഞ്ഞ ച​ര​ക്ക് ഗ​താ​ഗ​തം ല​ക്ഷ്യ​മാ​ക്കി​യു​ള്ള കാ​ര്‍​ഗോ ഫെ​റി സ​ര്‍​വീ​സി​നു കൊ​ച്ചി​യി​ല്‍ നി​ന്നു തു​ട​ക്ക​മാ​യി.200 ടി​ഇ​യു, 3000 മെ​ട്രി​ക് ട​ണ്‍ ശേ​ഷി​യു​ള്ള കാ​ര്‍​ഗോ ക​പ്പ​ല്‍ സ​ര്‍​വീ​സ് തി​ങ്ക​ളാ​ഴ്ച​യാ​ണ് യാ​ത്ര തു​ട​ങ്ങി​യ​ത്....

തദ്ദേശ തെരഞ്ഞെടുപ്പില്‍ വീടുകളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭവന സന്ദര്‍ശനമെന്ന് പറഞ്ഞ് ഇനി വീടുകളില്‍ കയറി വോട്ട് ചോദിക്കാന്‍ കഴിയില്ല. സ്ഥാനാര്‍ത്ഥികള്‍ വീട്ടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം. പുറത്ത് നിന്ന് അകലം...

കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളെന്ന് നടി കങ്കണ റണാവത്ത്

അഭിപ്രായങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ. സുശാന്തിന്റെ മരണത്തിനു പിന്നാലെ വിവാദ പരാമര്‍ശങ്ങള്‍ നടത്തി മുന്നോട്ടുവന്ന കങ്കണ അനുരാഗ് കശ്യപിനെതിരായ പീഡനാരോപണത്തിലും അഭിപ്രായം പറഞ്ഞിരുന്നു. കങ്കണയ്ക്കെതിരെ ഇതിനോടകം നിരവധിപേര്‍ രംഗത്ത്...

മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടം തകർന്ന് അപകടം :മരണം 16ആയി

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടി നഗരത്തില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. ഇതില്‍ ഏഴുപേര്‍ കുട്ടികളാണ്. രാത്രിയോടെയാണ് കൂടുതല്‍ മരണങ്ങള്‍ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.40 ഓടെയാണ് ഭീവണ്ടിയിലെ...

More News