Friday, July 30, 2021

പ്രകൃതിയുടെ അദ്ഭുതക്കാഴ്ചയായി വേവ് റോക്ക്

Must Read

പ്രകൃതി ഒരുക്കിയ വിസ്മയ കാഴ്ച്ചകളിലൊന്നാണ് ഓസ്‌ട്രേലിയയിലെ വേവ് റോക്ക്. കണ്ടാൽ കടലിൽ നിന്ന് തിരമാല ഉയർന്ന് നിൽക്കുന്നതുപോലയേ തോന്നൂ. പ്രകൃതിയുടെ പ്രതിഭാസമായ ഈ കാഴ്ചതേടി എത്തുന്നവർ നിരവധിയാണ്. വേവ് റോക്ക്, കാറ്റർ കിച്ച് എന്നിങ്ങനെയും ഈ നുങ്കാർ അറിയപ്പെടുന്നു. പെർത്തിൽ നിന്ന് 340 കിലോമീറ്റർ അകലെയുള്ള ഹൈഡനിൽ പ്രകൃതി ഒരുക്കിയ ഈ അദ്ഭുതപ്രതിഭാസം കാണാൻ ഓരോ വർഷവും 1,40,000ൽ അധികം വിനോദസഞ്ചാരികൾ എത്തുന്നു. ആയിരത്തിലധികം വർഷങ്ങൾ കൊണ്ടാണ് 14 മീറ്റർ ഉയരവും 110 മീറ്റർ നീളവുമുള്ള ഈ കൂറ്റൻ പാറ തിരമാലയുടെ രൂപത്തിലായതാണ്. ഇവിടത്തെ മറ്റൊരു ആകർഷണം പാറകളിൽ കാണുന്ന നാനാ വർണങ്ങളാണ്.

നൂറ്റാണ്ടുകളായി കാറ്റും മഴയും കൊണ്ട് രൂപപ്പെട്ട ഗ്രാനൈറ്റ് ഇൻസെൽബെർഗാണ് വേവ് റോക്ക്. എന്നാൽ ഇത് തിരമാല രൂപത്തിലാവാൻ ആയിരക്കണക്കിന് വർഷങ്ങൾ എടുത്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. പാറയിൽ കാണപ്പെടുന്ന മൾട്ടി സ്‌ട്രൈപ്പുകൾ പാറയ്ക്ക് ഗ്രേ, ചുവപ്പ്, മഞ്ഞ തുടങ്ങിയ വർണങ്ങൾ നൽകുന്നു. നൂറ്റാണ്ടുകൾ നീണ്ട പാറയിൽ നടക്കുന്ന ധാതുക്കളുടെയും മറ്റും രാസപ്രവർത്തനമാണ് ഈ നിറങ്ങൾക്ക് പിന്നിൽ.

ഓസ്‌ട്രേലിയയിലെ പ്രാദേശികരുടെ ഇടയിൽ മഴവില്ല് സർപ്പമെന്ന ഒരു ദൈവ സങ്കൽപം ഉണ്ട്. ഈ ദൈവമാണ് ജീവൻ നൽകുന്നതും പ്രകൃതിയെ സൃഷ്ടിക്കുന്നതും നശിപ്പിക്കുന്നതും എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. അതുകൊണ്ട് തന്നെ റെയിൻബോ സർപ്പമാണ് വേവ് റോക്ക് സൃഷ്ടിച്ചതെന്ന് നാട്ടുകാർക്കിടയിൽ വിശ്വാസമുണ്ട്. 1960ൽ വരെ ഈ പാറയ്ക്ക് ഇംഗ്ലീഷിൽ ഒരു പേരായിരുന്നു.1964 ൽ ന്യൂയോർക്കിലെ ലോകമേളയിൽ ജെയിംസ് ഹോഡ്ജസ് എന്ന ഫോട്ടോഗ്രാഫർ പകർത്തിയ വേവ് റോക്കിന്റെ ചിത്രം പുറത്തുവന്നതോടെയാണ് കഥ മാറിയത്. പിന്നീട്,​ ആ ഫോട്ടോ പ്രശസ്ത മാഗസിൻ ആയ നാഷണൽ ജിയോഗ്രാഫിക്കിലും വന്നു. ഇതോടെ വേവ് റോക്ക് പ്രസിദ്ധമാകുകയും ഇത് തേടി പതിനായിരങ്ങൾ എത്താൻ തുടങ്ങി. പ്രകൃതിയുടെ അദ്ഭുതക്കാഴ്ചയായ വേവ് റോക്ക് ഏതു സമയത്തും സന്ദർശിക്കാം. നിറങ്ങളുടെ വ‌ർണ്ണാഭമായ കാഴ്ചകൾ ആസ്വദിക്കണമെങ്കിൽ അതിരാവിലെ അല്ലെങ്കിൽ ഉച്ചകഴിഞ്ഞ് എത്തുന്നതാണ് നല്ലത്.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News