Wednesday, December 1, 2021

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നും ഇന്നു രാവിലെ ഏഴിനു സ്‌പില്‍വെവഴി വെള്ളം പെരിയാറിലേക്ക്‌ ഒഴുക്കും

Must Read

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നും ഇന്നു രാവിലെ ഏഴിനു സ്‌പില്‍വെവഴി വെള്ളം പെരിയാറിലേക്ക്‌ ഒഴുക്കും. ജലനിരപ്പ്‌ താഴാത്ത സാഹചര്യത്തില്‍ അണക്കെട്ട്‌ തുറക്കുമെന്നു തമിഴ്‌നാട്‌ കേരളത്തെ നേരത്തെ അറിയിച്ചിരുന്നു. സ്‌പില്‍വേയിലുടെ ജലം ഒഴുക്കി തുടങ്ങിയാല്‍ 20 മിനിറ്റിനുള്ളില്‍ ഈ ജലം ജനവാസ മേഖലയായ വള്ളക്കടവിലെത്തും. തുടര്‍ന്ന്‌ വണ്ടിപ്പെരിയാര്‍, മ്ലാമല, ശാന്തിപ്പാലം, കെ. ചപ്പാത്ത്‌, ആലടി, ഉപ്പുതറ, കാഞ്ചിയാര്‍ വഴി ഇടുക്കി അണക്കെട്ടിലെത്തിച്ചേരും. അണക്കെട്ട്‌ തുറന്ന്‌ അഞ്ച്‌ മണിക്കൂറില്‍ വെള്ളം അയ്യപ്പന്‍കോവിലിലെ ഇടുക്കി അണക്കെട്ടിന്റെ സംഭരണിയിലെത്തുമെന്നാണു കരുതുന്നത്‌.
അതേസമയം, എത്രത്തോളം വെള്ളം തമിഴ്‌നാട്‌ തുറന്നു വിടുമെന്നതില്‍ ഇതുവരെയും വ്യക്‌തത വന്നിട്ടില്ല. ഇന്നലെ അണക്കെട്ടിലെ സ്‌ഥിതി വിലയിരുത്താന്‍ മന്ത്രി റോഷി അഗസ്‌റ്റിന്‍, ഇടുക്കി ജില്ലാ കലക്‌ടര്‍ ഷീബാ ജോര്‍ജ്‌, ഇടുക്കി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി കെ. ഫിലിപ്പ്‌ എന്നിവര്‍ മുല്ലപ്പെരിയാറിലെത്തിയിരുന്നു. റവന്യൂമന്ത്രി കെ. രാജനും മുല്ലപ്പെരിയാറിലേക്ക്‌ തിരിച്ചിട്ടുണ്ട്‌.
മുല്ലപ്പെരിയാറിലെ വെള്ളം ഒഴുക്കിവിടാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സന്ദര്‍ശന ശേഷം മന്ത്രി റോഷി അഗസ്‌റ്റിന്‍ പറഞ്ഞു. ഷട്ടര്‍ എത്ര ഉയര്‍ത്തുമെന്നു തമിഴ്‌നാട്‌ ഇതുവരെ അറിയിച്ചിട്ടില്ല. നവംബര്‍ 11 വരെയുള്ള കാര്യങ്ങള്‍ കോടതിയെ അറിയിക്കാന്‍ പറഞ്ഞിട്ടുണ്ട്‌. വെള്ളം സംഭരിക്കാന്‍ ആവശ്യമായ സ്‌ഥലം ഇടുക്കി അണക്കെട്ടിലുണ്ട്‌.
നിലവില്‍ 138 അടി തന്നെയാണു തമിഴ്‌നാട്‌ മുന്നോട്ടുവച്ചിരിക്കുന്ന റൂള്‍ കര്‍വ്‌. റൂള്‍ കര്‍വ്‌ വിഷയത്തില്‍ കേരളം മുന്നോട്ടുവച്ച ആശങ്കകളില്‍ വിശദമായ വാദം കേള്‍ക്കാം എന്ന സുപ്രീം കോടതിയുടെ തീരുമാനം പ്രതീക്ഷ നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ രാത്രി ഏഴിന്‌ 138.20 അടിയാണ്‌ അണക്കെട്ടിലെ ജലനിരപ്പ്‌. രാവിലെ എട്ടിന്‌ 138.10 അടിയായിരുന്ന ജലനിരപ്പാണു വൈകിട്ടോടെ വര്‍ധിച്ചത്‌.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News