Sunday, December 5, 2021

എല്ലാ തയ്യാറെടുപ്പുകളും പൂർത്തീകരിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

Must Read

തിരുവനന്തപുരം: എല്ലാ തയ്യാറെടുപ്പുകളും പൂർത്തീകരിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ . മുല്ലപ്പെരിയാറിൽ ജനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള യാതൊരു സാഹചര്യങ്ങളും നിലവിലില്ല. ജലമൊഴുകി വിടേണ്ടി വന്നാൽ പെരിയാർ തീരദേശവാസികൾ സംബന്ധിച്ചെടുത്തോളം അവർക്ക് നൽകാവുന്ന എല്ലാ സുരക്ഷ ക്രമീകരണങ്ങളും ഇതിനോടകം തന്നെ പൂർത്തീകരിച്ചു എന്നും മന്ത്രി വ്യക്തമാക്കി.

മുല്ലപ്പെരിയാറിൽ നാളെ ഷട്ടറുകൾ തുറക്കുമ്പോൾ സ്വീകരിച്ചിരിക്കുന്ന നടപടികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ. പെരിയാറിനെ തീരത്തു ഉള്ള എല്ലാ ആളുകൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ജലനിരപ്പുയർന്നു ആണെങ്കിൽ അതിനനുസരിച്ച് ആളുകളെ മാറ്റാനുള്ള നടപടികളും എടുത്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല പക്ഷേ അധികൃതർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം എന്ന് മന്ത്രി പറയുന്നു.

ഇന്നലെ റവന്യൂ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആരൊക്കെ എത്ര കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും എന്നും അതിൻറെ ചുമതല ആർക്കൊക്കെ ആണെന്നും തീരുമാനിച്ചു. രണ്ട് ഡെപ്യൂട്ടി കളക്ടർമാർ അവിടെ പൂർണ്ണ ചുമതല ഉണ്ടാകും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആറ് മണിക്ക് തന്നെ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട് അദ്ദേഹം കൂട്ടി ചേർത്തു.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News