Monday, January 25, 2021

കുടിവെള്ളവും ഭൂഗർഭജലവും പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഇനി മുതൽ ശിക്ഷാർഹമായ കുറ്റം

Must Read

ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ സ്റ്റേകൾക്ക് മാർഗരേഖ വരും: മന്ത്രി

തിരുവനന്തപുരം∙ കാട്ടാന ആക്രമണത്തിൽ വയനാട് മേപ്പാടിക്കു സമീപം റിസോർട്ടിൽ വിനോദസഞ്ചാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ സ്റ്റേകൾക്കു മാർഗരേഖ പുറത്തിറക്കുമെന്നു...

എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം; ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും

മേപ്പാടി ∙ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം. ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും....

1996-ൽ ഖമറുന്നീസ അൻവറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ല; പരാതി വ്യാപകമാകുന്നതിനിടെ വനിതകളെ മത്സരിപ്പിക്കാൻ ഒരുങ്ങി മുസ്ലിം ലീഗ്

മലപ്പുറം:നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താൻ മുസ്ലിംലീഗ് തയ്യാറാകുന്നതായി സൂചന. 1996-ൽ ഖമറുന്നീസ അൻവറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്ന പരാതി...

ന്യൂഡൽഹി: ഭൂഗർഭ ജലസംരക്ഷണത്തിൽ നിർണായക ചുവടുവെപ്പുമായി ഇന്ത്യ. കുടിവെള്ളവും ഭൂഗർഭജലവും പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഇനി മുതൽ ശിക്ഷാർഹമായ കുറ്റം. നിയമലംഘനം തടയാനുള്ള സംവിധാനം രൂപവത്കരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിക്കൊണ്ട് ജൽശക്തി വകുപ്പിനു കീഴിലുള്ള സെൻട്രൽ ഗ്രൗണ്ട് വാട്ടർ അതോറിറ്റി(സി.ജി.ഡബ്ല്യൂ.എ.) വിജ്ഞാപനം പുറപ്പെടുവിച്ചു.

പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ സെക്ഷൻ അഞ്ച് പ്രകാരമാണ് സി.ജി.ഡബ്ല്യൂ.എ. വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഭൂഗർഭ ജലം പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ശിക്ഷ ലഭിക്കുന്ന കുറ്റമാക്കണം എന്ന് ആവശ്യപ്പെട്ട് രാജേന്ദ്ര ത്യാഗി എന്നയാൾ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. വിഷയത്തിൽ 2019 ഒക്ടോബർ അഞ്ചിന് ട്രിബ്യൂണൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സി.ജി.ഡബ്ല്യൂ.എയുടെ വിജ്ഞാപനം വന്നിരിക്കുന്നത്.

ഭൂഗർഭജലത്തിൽനിന്ന് എടുക്കുന്ന കുടിവെള്ളം പാഴാക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ജൽ ബോർഡ്, ജൽ നിഗം, മുനിസിപ്പൽ കോർപറേഷൻ, മുനിസിപ്പൽ കൗൺസിൽ, പഞ്ചായത്ത് തുടങ്ങി സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ജലവിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഇനി ദുരുപയോഗമോ പാഴാക്കലോ ഉണ്ടായാൽ അതിനെ നേരിടാനുള്ള മാർഗങ്ങൾ രൂപവത്കരിക്കാനും നിർദേശിക്കുന്നു.

രാജ്യത്തെ ഒരാളും ഭൂഗർഭജലത്തിൽനിന്ന് ശേഖരിക്കുന്ന കുടിവെള്ളം ദുരുപയോഗം ചെയ്യുകയോ പാഴാക്കുകയോ ചെയ്യരുതെന്നും ഒക്ടോബർ എട്ടിന് ഇറങ്ങിയ വിജ്ഞാപനത്തിൽ പറയുന്നുണ്ട്. വിജ്ഞാപനത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ ഒരുലക്ഷം രൂപ മുതൽ അഞ്ചുലക്ഷം രൂപ പിഴയും ലഭിക്കുമെന്ന് ദേശീയ ഹരിത ട്രിബ്യൂണലിൽ രാജേന്ദ്ര ത്യാഗിയെ പ്രതിനിധീകരിച്ച അഭിഭാഷകൻ ആകാശ് വസിഷ്ഠയെ ഉദ്ധരിച്ച് ഐ.എ.എൻ.എസ്. റിപ്പോർട്ട് ചെയ്തു. തുടർച്ചയായ നിയമലംഘനം ഉണ്ടാകുന്ന പക്ഷം പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷൻ 15 പ്രകാരം അധിക ഫൈൻ അടയ്ക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary

Waste and misuse of drinking water and ground water is now a punishable offense.

Leave a Reply

Latest News

ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ സ്റ്റേകൾക്ക് മാർഗരേഖ വരും: മന്ത്രി

തിരുവനന്തപുരം∙ കാട്ടാന ആക്രമണത്തിൽ വയനാട് മേപ്പാടിക്കു സമീപം റിസോർട്ടിൽ വിനോദസഞ്ചാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ സ്റ്റേകൾക്കു മാർഗരേഖ പുറത്തിറക്കുമെന്നു...

എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം; ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും

മേപ്പാടി ∙ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം. ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും. ശനിയാഴ്ച രാത്രി എട്ടരയോടെയാണു മേപ്പാടിക്കു സമീപം...

1996-ൽ ഖമറുന്നീസ അൻവറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ല; പരാതി വ്യാപകമാകുന്നതിനിടെ വനിതകളെ മത്സരിപ്പിക്കാൻ ഒരുങ്ങി മുസ്ലിം ലീഗ്

മലപ്പുറം:നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താൻ മുസ്ലിംലീഗ് തയ്യാറാകുന്നതായി സൂചന. 1996-ൽ ഖമറുന്നീസ അൻവറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്ന പരാതി വ്യാപകമാകുന്നതിനിടെയാണ് ഇത്തവണ വനിതകളെ മത്സരിപ്പിക്കാൻ ആലോചിക്കുന്നത്....

മനുഷ്യനും കാട്ടുമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ രൂക്ഷമായ പോരാട്ടം ആനയുമായി; എറ്റവും കൂടുതൽ മനുഷ്യർ കൊല്ലപ്പെടുന്നത് ആനയുടെ ആക്രമണത്തിൽ; ഏറ്റവും കൂടുതലായി കൊല്ലപ്പെടുന്ന വന്യജീവിയും കാട്ടാനതന്നെ

തൃശ്ശൂർ:മനുഷ്യനും കാട്ടുമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ രൂക്ഷമായ പോരാട്ടം ആനയുമായാണ്. എറ്റവും കൂടുതൽ മനുഷ്യർ കൊല്ലപ്പെടുന്നത് ആനയുടെ ആക്രമണത്തിലാണ്. ഏറ്റവും കൂടുതലായി കൊല്ലപ്പെടുന്ന വന്യജീവിയും കാട്ടാനതന്നെ. വർഷങ്ങളായി തുടരുന്ന പ്രതിഭാസമാണിതെങ്കിലും കാട്ടാനയുടെ...

കൊവിഡ് സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ ദുബൈ ഇക്കണോമി അധികൃതര്‍ പൂട്ടിച്ചു

ദുബൈ: കൊവിഡ് സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ ദുബൈ ഇക്കണോമി അധികൃതര്‍ പൂട്ടിച്ചു. രണ്ട് ജിമ്മുകളിലും ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലുമാണ് പതിവ് പരിശോധനകളില്‍ വീഴ്‍ച കണ്ടെത്തിയത്.

More News