Wednesday, December 2, 2020

ചൈനക്കാരുടെ വിസകള്‍ അമേരിക്ക റദ്ദാക്കി

Must Read

വിചാരണക്കോടതി ജഡ്ജിയെ മാറ്റണം; നടിയെ അക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി: നടിയെ അക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായാണ് സർക്കാർ പരമോന്നത കോടതിയെ സമീപിച്ചത്....

ആൺകുഞ്ഞ് ജനിക്കാത്തതിൽ വിരോധം; അമ്മ ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി മുൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു

മുംബൈ:മഹാരാഷ്ട്രയിലെ ബാരാമതിയിൽ ആൺകുഞ്ഞ് ജനിക്കാത്തതിലെ വിരോധം കാരണം അമ്മ ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി മുൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. ബാരാമതിയിലെ ചാന്ദ്നഗറിലാണ്...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിനങ്ങളില്‍ സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിനങ്ങളില്‍ സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശയെ തുടര്‍ന്ന് നികുതി വകുപ്പാണ്...

വാഷിംഗ്ടണ്‍: ആയിരത്തോളം ചൈനക്കാരുടെ വിസകള്‍ റദ്ദാക്കി ചൈനയ്ക്കെതിരെ നടപടികള്‍ അമേരിക്കന്‍ ഭരണകൂടം ശക്തമാക്കി. സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റാണ് സെപ്തംബര് 9 ബുധനാഴ്ച ഈ വിവരം പുറത്തുവിട്ടത്.
സുരക്ഷാപ്രശ്‌നം ഉന്നയിച്ചാണ് നടപടി. വിദ്യാര്‍ത്ഥികളും ഗവേഷകരും ഉള്‍പ്പെടുന്ന ആയിരത്തോളം പേരുടെ വിസയാണ് അമേരിക്ക റദ്ദാക്കിയത്. മെയ് 29ലെ ട്രംപിന്‍റെ ചൈനാ വിരുദ്ധ പ്രഖ്യാപനത്തിന്‍റെ ഭാഗമായാണ് നടപടി.
ചൈനീസ് സൈന്യവുമായി ബന്ധമുള്ള ഗവേഷകരുടെയും വിദ്യാര്‍ത്ഥികളുടെയും വിസ റദ്ദാക്കുകയാണെന്ന് അമേരിക്കന്‍ ഹോംലാന്‍റ് സെക്യൂരിറ്റി വിഭാഗം ആക്റ്റി൦ഗ് മേധാവി ഛന്‍ഡ വോള്‍ഫ് അറിയിച്ചു. ഗൗരവമായ ഗവേഷണ ഫലങ്ങള്‍ ചൈനീസ് ഗവേഷകര്‍ മോഷ്ടിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് വിസ റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.ചൈനയ്ക്കെതിരെ മുന്‍പും വോള്‍ഫ് ആരോപണ മുന്നയിച്ചിരുന്നു. ചൈന വ്യവസായ രംഗത്തെ ചാരവൃത്തി സ്ഥിരമാക്കിയിരിക്കുകയാണെന്ന് ആദ്ദേഹം മുന്‍പും കുറ്റപ്പെടുത്തിയിരുന്നു. അമേരിക്കന്‍ അക്കാദമിക് മേഖലയില്‍ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച്‌ ഏതാനും പേര്‍ക്കെതിരേ അമേരിക്ക നേരത്തെ നടപടിയെടുത്തിയിരുന്നു. പല വിദ്യാര്‍ത്ഥികള്‍ക്കും ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നാണ് അമേരിക്ക ആരോപിക്കുന്നത്.
ചൈന വ്യാവസായിക മേഖലയില്‍ അടിമത്തമാണ് നടപ്പാക്കുന്നതെന്നും മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് അവിടെ നടക്കുക്കുന്നതെന്നും ആരോപിച്ച്‌ യുഎസ് നിരവധി ചൈനീസ് ഉത്പന്നങ്ങള്‍ നിരോധിച്ചിരുന്നു. കൂടാതെ , കൊറോണ വൈറസിന്‍റെ ഉറവിടം ചൈനയാണെന്നും വൈറസിനെ ചൈന ലോകത്തേക്ക് ബോധപൂര്‍വം പുറത്തുവിട്ടതാണെന്നും അമേരിക്ക തുറന്നടിച്ചിരുന്നു.
അതേസമയം, വിദ്യാര്‍ത്ഥി വിസ റദ്ദാക്കിയ യുഎസ് നടപടിക്കെതിരേ ചൈന പ്രതിഷേധിച്ചു. 3,60,000 ല്‍ അധികം ചൈനീസ് വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ പഠിക്കുന്നത്. അമേരിക്കന്‍ കോളജുകള്‍ക്ക് വലിയ വരുമാനമുള്ള ബിസിനസാണ് ഇത്.
എന്നാല്‍, അമേരിക്കയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയും ചൈനയുമായി നയതന്ത്ര യുദ്ധത്തിന് തുടക്കമിട്ടു. 2 ചൈനീസ് മാധ്യമ പ്രവര്‍ത്തകരുടെ വിസ ഓസ്‌ട്രേലിയ റദ്ദാക്കി. ചൈനീസ് വിദേശകാര്യ വകുപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ക്‌സിന്‍ഹുവ, ചൈന ന്യൂസ് സര്‍വീസ് എന്നിവയുടെ റിപ്പോര്‍ട്ടര്‍മാരുടെ വിസയാണ് ഓസീസ് ഭരണകൂടം റദ്ദാക്കിയിരിക്കുന്നത്.
Washington: The US government has taken action against China by revoking the visas of thousands of Chinese people

Leave a Reply

Latest News

വിചാരണക്കോടതി ജഡ്ജിയെ മാറ്റണം; നടിയെ അക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി: നടിയെ അക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായാണ് സർക്കാർ പരമോന്നത കോടതിയെ സമീപിച്ചത്....

ആൺകുഞ്ഞ് ജനിക്കാത്തതിൽ വിരോധം; അമ്മ ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി മുൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു

മുംബൈ:മഹാരാഷ്ട്രയിലെ ബാരാമതിയിൽ ആൺകുഞ്ഞ് ജനിക്കാത്തതിലെ വിരോധം കാരണം അമ്മ ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി മുൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. ബാരാമതിയിലെ ചാന്ദ്നഗറിലാണ് സംഭവം. ഉച്ചയ്ക്ക് കുഞ്ഞിനൊപ്പം ഉറങ്ങാൻ കിടന്നതാണെന്നും...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിനങ്ങളില്‍ സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിനങ്ങളില്‍ സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശയെ തുടര്‍ന്ന് നികുതി വകുപ്പാണ് സംസ്ഥാനത്ത് മൂന്നു ഘട്ടമായി ഡ്രൈ ഡേ...

2020ൽ ഇൻ്റർനെറ്റിൽ ഇതുവരെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ആളുകളുടെ പട്ടിക

മുംബൈ: 2020 കടന്നുപോകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. രാഷ്ട്രീയം, സാംസ്‌കാരികം, ക്രിക്കറ്റ്, സിനിമ തുടങ്ങിയ പ്രമുഖമായ മേഖലകളില്ലെല്ലാം നിരവധി വിവാദങ്ങള്‍ക്കും വിടവാങ്ങലുകള്‍ക്കുമെല്ലാം ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. ഇപ്പോഴിതാ ഈ...

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിൽ 1,722 പ്രശ്നബാധിത ബൂത്തുകൾ

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ 1,722 പ്രശ്നബാധിത ബൂത്തുകൾ. ഈ മാസം എട്ടിന് നടക്കുന്ന ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി...

More News