Wednesday, October 27, 2021

ഉപഭോക്തൃ കോടതി വിധി നടപ്പാക്കിയില്ല വാറന്റിന് ഉത്തരവ്

Must Read

കൊച്ചി .

തനിക്ക് അനുകൂലമായ വിധി നടപ്പാക്കില്ലെന്ന വനിതാ നേവൽ ഓഫീസറുടെ പരാതിയിൽ പ്രതിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.

2017 ൽ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ് ഇതുവരേയും നടപ്പാക്കിയില്ലെന്ന് പരാതിപ്പെട്ടാണ് ഇന്ത്യൻ നേവിയിലെ ലെഫ്റ്റനന്റ് കമാൻണ്ടർ എസ്.സവിത കമ്മീഷനെ വീണ്ടും സമീപിച്ചത്.

പ്രതിയായ മും ബൈ സ്വദേശിയെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ മുംബൈ സിറ്റി പോലീസ് കമ്മീഷണർക്കാണ് കമ്മീഷൻ അധ്യക്ഷൻ ഡി.ബി.ബിനും നിർദ്ദേശം നൽകിയത്.

മുംബൈ കല്യാൺ സ്ട്രീറ്റിലെ സുനിൽ തിവാരി ക്കെതിരെയാണ് പരാതി.

2016 മുംബൈയിൽനിന്നും സ്ഥലംമാറ്റംലഭിച്ചപ്പോഴാണ് തന്റെ കാർ കൊച്ചിയിൽ എത്തിക്കാൻ സതേൺ റോഡ് ലൈൻ സ് എന്ന സ്ഥാപനത്തെ ഏൽപ്പിച്ചത്.
റോഡുമാർഗമല്ലാതെ ട്രക്കിൽ തന്നെ കാർ കൊണ്ടുവരണമെന്നും രണ്ടാഴ്ചക്കകം കൊച്ചിയിൽ കാർ എത്തിക്കാമെന്ന വ്യവസ്ഥയും അവർ ലംഘിച്ചു.

കാർ ലഭിക്കാതിരുന്ന സാഹചര്യത്തിൽ പരാതിക്കാരി അന്വേഷിച്ചപ്പോഴാണ് റോഡ് മാർഗ്ഗമല്ല കാർ കൊണ്ടുവന്നതെന്നും അപകടത്തിൽ പെട്ട് കർണ്ണാടകയിൽ വെച്ച് കാർ പൂർണമായും തകർന്നുവെന്നും അറിയുന്നത്.

കാർ യഥാസമയം എത്തിക്കുന്നതിൽ വീഴ്ചവരുത്തിയതിനും മറ്റ് നഷ്ടങ്ങൾക്കും പരിഹാരം ആവശ്യപ്പെട്ടാണ് കമ്മീഷൻ മുമ്പാകെ സവിത പരാതി സമർപ്പിച്ചത്.

രണ്ട് ലക്ഷം രൂപയും 2017 മുതൽ 12 ശതമാനം പലിശയും പതിനായിരം രൂപ കോടതി ചെലവും നൽകാനാണ് നാലുവർഷം മുമ്പ് കോടതി ഉത്തരവിട്ടത്.
അത് നടപ്പിലാകാത്ത സാഹചര്യത്തിലാണ് പരാതിക്കാരി കമ്മീഷനെ വീണ്ടും സമീപിച്ചത്.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News