Tuesday, June 22, 2021

കേരളത്തിൻ്റെ 70 ശതമാനം തീരപ്രദേശവും കടുത്ത കടലാക്രമണ ഭീതിയിലെന്ന് മുന്നറിയിപ്പ്

Must Read

തിരുവനന്തപുരം: കേരളത്തിൻറെ 70 ശതമാനം തീരപ്രദേശവും കടുത്ത കടലാക്രമണ ഭീതിയിലെന്ന് മുന്നറിയിപ്പ്. കടൽഭിത്തിയുണ്ടായിട്ടും ഗുണം ചെയ്യുന്നില്ലെന്ന കേന്ദ്ര പരിസ്ഥിതി വകുപ്പിൻറെ കണ്ടെത്തൽ സർക്കാർ അവഗണിക്കുകയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതീവ ഗുരുതര സാഹചര്യം നേരിടാൻ ശാസ്ത്രീയ പരിഹാരനടപടികൾ വേണമെന്നും ഇവർ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ 350 കിലോമീറ്റർ കടൽതീരം ഇടിഞ്ഞു തീരുകയാണെന്നാണ് കേന്ദ്ര പരിസ്ഥിതി വകുപ്പിൻറെ പഠനം പറയുന്നു. കാലവർഷമാകുന്നതോടെ സ്ഥിതി അതീവ ഗുരുതരമാകും. 63.3 ശതമാനം തീരത്തും കടൽ ഭിത്തിയോ പുലിമുട്ടോ ഇട്ട് തിരകളെ തടയാനുള്ള നിർമ്മിതികളുണ്ട്. എന്നാലവയൊന്നും ഫലം കാണിലെന്നും ശാസ്ത്രീയ പരിഹാര നടപടികൾ തന്നെ വേണമെന്നും പരിസ്ഥിതി വകുപ്പ് വ്യക്തമാക്കി.

തിരുവനന്തപുരത്തെ പൊഴിയൂർ, എറണാകുളത്തെ ചെല്ലാനം തീരങ്ങളിലായിരുന്നു കഴിഞ്ഞ വർഷത്തെ ഏപ്രിൽ മേയ് മാസത്തെ മഴയിലും കാറ്റിലും ഏറ്റവും വലിയ കടൽകയറ്റം ഉണ്ടായത്. കഴിഞ്ഞ ദിവസം വീശിയടിച്ച ടൗട്ടെ ചുഴലിക്കാറ്റിലും കനത്ത നാശനഷ്ടമാണ് ഈ പ്രദേശങ്ങളിൽ ഉണ്ടായത്. തിരുവനന്തപുരം ജില്ലയുടെ 23 ശതമാനം തീരവും അതിഭീകരമായ കടൽകയറ്റവും തീരനാശവും നേരിടുകയാണ്.

തീരസംരക്ഷണത്തിന് കടൽഭിത്തിയും പുലിമുട്ടുമാണ് ശാശ്വത പരിഹാരമെന്ന തെറ്റായ സർക്കാർ നിലപാട് കേരളത്തിൻറെ തീരപ്രദേശങ്ങളെ തകർക്കുകയാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത്തരത്തിലുള്ള നിലപാടിലൂടെ തീരപ്രദേശത്തു ജീവിക്കുന്ന ഏകദേശം ഒരുകോടി ജനങ്ങളും അവരുടെ ജീവിതവുമാണ് കടലെടുക്കുന്നത്.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News