കുത്തിത്തിരിഞ്ഞു വരുന്ന വോണിന്റെ മാന്ത്രിമ പന്തുകള്‍ എക്കാലവും ബാറ്റര്‍മാരുടെ പേടി സ്വപ്‌നമായിരുന്നു

0

കുത്തിത്തിരിഞ്ഞു വരുന്ന വോണിന്റെ മാന്ത്രിമ പന്തുകള്‍ എക്കാലവും ബാറ്റര്‍മാരുടെ പേടി സ്വപ്‌നമായിരുന്നു. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ക്രിക്കറ്റ് ലോകത്ത് ഓസ്‌ട്രേലിയന്‍ ടീം അജയ്യരായി വളര്‍ന്നതില്‍ വോണിനുള്ള പങ്കും ചെറുതല്ല. 2007ല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ച ശേഷവും ഐപിഎല്ലിലും കമന്ററിയിലൂടെയും കഴിഞ്ഞ 15 വര്‍ഷവും ക്രിക്കറ്റിന്റെ ഭാഗമായിരുന്ന വോണിന്റെ അപ്രതീക്ഷിത വേര്‍പാട് കായിക ലോകത്തിന് ഞെട്ടലായി.

ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ 1969 സെപ്റ്റംബര്‍ 13നായിരുന്നു വോണിന്റെ ജനനം. ഹാംപ്ടണ്‍ ഹൈസ്‌ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഇതിനുശേഷം മെല്‍ബണിലെ മെന്റോണ്‍ ഗ്രാമറില്‍ സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പ് ലഭിച്ചു. 1983-84 സീസണില്‍ മെല്‍ബണ്‍ യൂണിവേഴ്‌സിറ്റി ക്രിക്കറ്റ് ക്ലബ്ബിനായി ഗ്രൗണ്ടിലിറങ്ങി. പിന്നാലെ സെന്റ് കില്‍ഡ ക്രിക്കറ്റ് ക്ലബ്ബില്‍ ചേര്‍ന്നു. 1988ല്‍ ക്ലബ്ബിന് കീഴില്‍ അണ്ടര്‍ 19 ഫുട്‌ബോള്‍ മത്സരത്തിനും വോണ്‍ ബൂട്ടണിഞ്ഞു. 1988 വിക്ടോറിയന്‍ ഫുട്‌ബോള്‍ ലീഗ് സീസണിന് ശേഷമാണ് വോണ്‍ ശ്രദ്ധ പതിയെ ക്രിക്കറ്റിലേക്ക് തിരിച്ചത്.

1900ല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിനായി യോഗ്യതയും ലഭിച്ചു. 1991ല്‍ വിക്ടോറിയ ടീമിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി. വെറും ഏഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രം കളിച്ച വോണിന് ഓസ്‌ട്രേലിയന്‍ ദേശീയ ടെസ്റ്റ് ടീമിലേക്കും വിളിയെത്തി. തന്റെ പ്രതിഭയെന്താണെന്ന് തെളിയിക്കാന്‍ ആ ഏഴ് മത്സരങ്ങള്‍ തന്നെ വോണിന് ധാരാളമായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here