Wednesday, December 1, 2021

വളരെ വിലകൂടിയ വസ്ത്രങ്ങളും വാച്ചുമാണ് വാംഖഡെ ധരിക്കുന്നതെന്നും സത്യസന്ധനും നീതിമാനുമായ ഒരു ഉദ്യോഗസ്ഥന് താങ്ങാവുന്നതിലും അധികമാണ് ഇവയുടെ വില; സമീർ വാംഖഡെയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്

Must Read

മുംബൈ: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാംഖഡെയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. വളരെ വിലകൂടിയ വസ്ത്രങ്ങളും വാച്ചുമാണ് വാംഖഡെ ധരിക്കുന്നതെന്നും സത്യസന്ധനും നീതിമാനുമായ ഒരു ഉദ്യോഗസ്ഥന് താങ്ങാവുന്നതിലും അധികമാണ് ഇവയുടെ വിലയെന്നും മാലിക് പറഞ്ഞു.

വാംഖഡെ ധരിച്ച പാന്റിന് ഒരു ലക്ഷമാണ് വില. ഷർട്ടിന് 70,000-ൽ അധികം വിലവരും. വാച്ചുകൾക്ക് 25-50 ലക്ഷവും. എങ്ങനെയാണ് സത്യസന്ധനും നീതിമാനുമായ ഒരു ഉദ്യോഗസ്ഥന് ഇത്രയും വില കൂടിയ വസ്ത്രങ്ങൾ വാങ്ങാൻ സാധിക്കുക- മാലിക് ആരാഞ്ഞു. ആളുകളെ കേസിൽ കുടുങ്ങി കോടികളാണ് വാംഖഡെ തട്ടിയെടുത്തിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കാര്യങ്ങൾ നടപ്പാക്കാൻ വാംഖഡെയ്ക്ക് സ്വകാര്യ സേനയുണ്ടെന്നും ആളുകളെ വാംഖഡെ കള്ളക്കേസുകളിൽ കുടുക്കിയിട്ടുണ്ടെന്നും മാലിക് കൂട്ടിച്ചേർത്തു.

അതേസമയം, അധോലോകവുമായി തനിക്ക് ബന്ധമുണ്ടെന്ന ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ ആരോപണങ്ങളെയും മാലിക് തള്ളി. അങ്ങനെയെന്ന് ഉണ്ടായിരുന്നെങ്കിൽ, മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നിട്ടും എന്തുകൊണ്ട് ഫഡ്നാവിസ് തനിക്കെതിരെ അന്വേഷണം നടത്തിയില്ലെന്നും മാലിക് ചോദിച്ചു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News