Thursday, September 23, 2021

വാക്‌സിനേഷൻ സെന്ററിൽ വാക്കേറ്റവും ബഹളവും

Must Read

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ കോവിഡ് കുത്തിവെയ്പ് കേന്ദ്രത്തിൽ വെള്ളിയാഴ്ച എത്തിയത് 150 ഡോസ് വാക്‌സിൻ. കനത്ത മഴയെപ്പോലും അവഗണിച്ച് വാക്‌സിൻ സ്വീകരിക്കാനായി വരിനിന്നത് എണ്ണൂറിലേറെപ്പേർ. കാത്തുനിന്ന് എല്ലാവർക്കും വാക്‌സിൻ ലഭിക്കാതായതോടെ വാക്‌സിനേഷൻ സെന്ററിൽ വാക്കേറ്റവും ബഹളവും. ഒടുവിൽ നൽകാൻ ഒരു ഡോസ് വാക്‌സിൻപോലും ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ രോഷാകുലരായ ജനക്കൂട്ടം പിരിഞ്ഞു.

നെടുങ്കണ്ടം, മുണ്ടിയെരുമ, പാറത്തോട്, തൂക്കുപാലം, കമ്പംമെട്ട്, രാമക്കൽമേട് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന്‌ സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് എത്തിച്ചേർന്നത്.

ആദ്യ ഡോസ് എടുത്ത് 90 ദിവസം കഴിഞ്ഞവരായിരുന്നു ഭൂരിഭാഗവും. കനത്ത കാറ്റും മഴയും അവഗണിച്ച് പുലർച്ചെ അഞ്ചുമണിമുതൽ ആളുകൾ എത്തിയിരുന്നു.

18 വയസ്സിന് മുകളിലുള്ളവരുടെ രണ്ടാം ഡോസ് കോവാക്സിനാണ് വെള്ളിയാഴ്ച കുത്തിവെയ്പ് കേന്ദ്രത്തിൽ എത്തിയത്. ആദ്യം എത്തിയ 150 പേർക്ക് ടോക്കൺ നൽകിയെങ്കിലും ടോക്കൺ തീർന്ന വിവരം വരിനിന്ന മറ്റുള്ളവരെ അറിയിക്കാതിരുന്നതാണ് ബഹളത്തിന് കാരണമായത്.

കുത്തിവെയ്പിന് ടോക്കൺ ലഭിക്കുന്നതിനായി നീണ്ട നിരയാണ് രൂപപ്പെട്ടത്. എന്നാൽ, മണിക്കൂറുകളോളം വരിനിന്ന ശേഷമാണ് ടോക്കൺ കൊടുത്തുതീർന്ന വിവരം ഇവർ അറിയുന്നത്. ഇതോടെയാണ് വാക്കേറ്റം ഉണ്ടായത്.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News