ആഹാരത്തിനു പോലും വകയില്ലാത്തതിനാൽ ജാമ്യം റദ്ദാക്കി ജയിലിലടച്ച് ‘രക്ഷിക്കണം’ എന്ന അപേക്ഷയുമായി കൊടനാട് കേസിലെ പ്രതികളിലൊരാൾ കോടതിയെ സമീപിച്ചു

0

ചെന്നൈ ∙ ആഹാരത്തിനു പോലും വകയില്ലാത്തതിനാൽ ജാമ്യം റദ്ദാക്കി ജയിലിലടച്ച് ‘രക്ഷിക്കണം’ എന്ന അപേക്ഷയുമായി കൊടനാട് കേസിലെ പ്രതികളിലൊരാളായ വാളയാർ മനോജ് കോടതിയെ സമീപിച്ചു. പാലക്കാട് സ്വദേശിയായ ഇയാൾ നവംബർ 25 മുതൽ ജാമ്യത്തിലാണ്.

എന്നാൽ ഊട്ടി വിട്ടു പോകരുതെന്നും എല്ലാ തിങ്കളാഴ്ചയും കോടതി റജിസ്റ്ററിൽ ഒപ്പിടമെന്നുമുള്ള ജാമ്യവ്യവസ്ഥ വലയ്ക്കുകയാണെന്നു മനോജ് പറയുന്നു. ആരും ജോലി നൽകുന്നില്ല. കിടക്കാനിടമില്ല. പ്രമേഹരോഗവും മൂർച്ഛിക്കുന്നു എന്നു ഹർജിയിൽ പറയുന്നു. ഊട്ടി ജില്ലാ സെഷൻസ് കോടതി ഇന്നു വാദം കേ‍ൾക്കും.

അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കൊടനാട് എസ്റ്റേറ്റിൽ 2017 ഏപ്രിലിൽ കാവൽക്കാരനെ കൊന്ന് കവർച്ച നടത്തിയ സംഘത്തിലെ പ്രതിയാണു മനോജ്.

Leave a Reply