മണിപ്പുരിലെ 60 അംഗ നിയമസഭയിലെ 38 മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ്

0

ഇംഫാൽ ∙ മണിപ്പുരിലെ 60 അംഗ നിയമസഭയിലെ 38 മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ്. മാർച്ച് 5നാണ് രണ്ടാം ഘട്ടം. വോട്ടെടുപ്പിനായി കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്.
വോട്ടെടുപ്പിനു മണിക്കൂറുകൾക്ക് മുൻപ് ഇംഫാൽ ഈസ്റ്റിൽ മത്സരിക്കുന്ന ജനതാദൾ (യു) സ്ഥാനാർഥി രോഹിത് സിങ്ങിന് വെടിയേറ്റു. സ്കൂട്ടറിൽ എത്തിയ അക്രമികൾ സ്ഥാനാർഥിക്കു നേരെ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ രോഹിത് സിങ് അപകടനില തരണം ചെയ്തിട്ടുണ്ട്. സുരക്ഷാ ഭടൻമാരും പ്രവർത്തകരും നോക്കിനിൽക്കെയാണ് അക്രമികൾ വെടിവച്ചത്.

കഴിഞ്ഞ 40 ദിവസത്തിനുള്ളിൽ 60 അക്രമക്കേസുകളാണ് റജിസ്റ്റർ ചെയ്തതെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ രാജേഷ് അഗർവാൾ പറഞ്ഞു.

Leave a Reply