Tuesday, December 1, 2020

കോവിഡ് പോസിറ്റീവാകുകയോ ക്വാറന്റീനിൽ കഴിയുകയോ ചെയ്യുന്ന വോട്ടർ, വോട്ടെടുപ്പിനു 3 ദിവസം മുൻപ് തപാൽ വോട്ടിനായി അപേക്ഷിക്കണം

Must Read

ഡൽഹി ഉപരോധിക്കാനൊരുങ്ങി കർഷകർ

ന്യൂഡൽഹി: വർധിച്ച ജനപിന്തുണ നേടിയ കർഷകസമരം ഡൽഹി ഉപരോധിക്കാനൊരുങ്ങുന്നു. ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകുന്നില്ലെങ്കിൽ ഡൽഹിയിലേക്കുള്ള എല്ലാ അതിർത്തി റോഡുകളും ഉപരോധിക്കുമെന്ന് പ്രക്ഷോഭകർ പ്രഖ്യാപിച്ചു....

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവയെ സമനിലയിൽ തളച്ചു

മഡ്‌ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയ്ക്ക് ജയം ഇനിയുമകലെ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവയെ സമനിലയിൽ തളച്ചു (1–1). 3 കളികളിൽനിന്ന്...

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

തിരുവനന്തപുരം ∙ കോവിഡ് പോസിറ്റീവാകുകയോ ക്വാറന്റീനിൽ കഴിയുകയോ ചെയ്യുന്ന വോട്ടർ, വോട്ടെടുപ്പിനു 3 ദിവസം മുൻപ് എങ്കിലും തപാൽ വോട്ടിനായി അപേക്ഷിക്കണം. വരണാധികാരിക്കാണ് അപേക്ഷ നൽകേണ്ടത്. ഡോക്ടറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. തുടർന്നു തപാൽ വോട്ട് ചെയ്യുന്നതിനുള്ള ബാലറ്റ് പേപ്പർ, വീട്ടിൽ തപാൽമാർഗം എത്തിക്കും.

വോട്ട് ചെയ്ത ശേഷം തപാൽ മാർഗമോ ബന്ധുക്കളുടെ കൈവശമോ വരണാധികാരിക്കു മുന്നിൽ ബാലറ്റ് എത്തിക്കണം. വോട്ടെണ്ണൽ ദിനം രാവിലെ വരെ എത്തിക്കാം. വോട്ടിന്റെ രഹസ്യാത്മകത ഉറപ്പാക്കുന്ന രീതിയിൽ പല കവറുകളിലായിട്ടാകും ബാലറ്റ്. കോവിഡ് പോസിറ്റീവായ വ്യക്തിയുടെ വീട്ടിൽ തപാൽമാർഗം ബാലറ്റ് പേപ്പർ എങ്ങനെ എത്തിക്കുമെന്നതു സംബന്ധിച്ചു വ്യക്തമായ ചട്ടങ്ങൾ സർക്കാർ പുറപ്പെടുവിക്കും. തപാൽ ഉരുപ്പടികളുടെ വിതരണം ഇപ്പോൾ തന്നെ വൈകുന്ന സാഹചര്യം ചൂണ്ടിക്കാണിച്ചപ്പോൾ അതിനാണ് ബന്ധുവിന്റെ കൈയിൽ ഇതു കൊടുത്തുവിടാനുള്ള സംവിധാനമെന്നു കമ്മിഷൻ മറുപടി നൽകി.

പോസിറ്റീവായാൽ പ്രചാരണം വേണ്ട

കോവിഡ് പ്രോട്ടോക്കോൾ പൂർണമായി പാലിച്ചാകും തിരഞ്ഞെടുപ്പ് നടത്തുകയെന്നും ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ. സ്ഥാനാർഥികൾ കോവിഡ് പോസിറ്റീവായാൽ പ്രചാരണത്തിൽ നിന്നു വിട്ടുനിൽക്കണം. തുടർന്ന് നെഗറ്റീവായ ശേഷം ആരോഗ്യവകുപ്പിന്റെ നിർദേശം പാലിച്ചു മാത്രമേ പ്രചാരണത്തിന് ഇറങ്ങാവൂ.
സ്ഥാനാർഥികളെ കോവിഡ് പരിശോധന നടത്താൻ കമ്മിഷൻ നിർബന്ധിക്കില്ല. വീടുകളിൽ പ്രചാരണത്തിനു പോകുമ്പോൾ സ്ഥാനാർഥി ഉൾപ്പെടെ 5 പേരെ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു ഫെയ്സ് ഷീൽഡ്, മാസ്ക്, കയ്യുറ, സാനിറ്റൈസർ എന്നിവ കമ്മിഷൻ നൽകും.

പ്രശ്ന ബൂത്തുകളിൽ വെബ് കാസ്റ്റിങ്

പ്രശ്നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിങ് സൗകര്യം ഏർപ്പെടുത്തുമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ.
ആവശ്യമെങ്കിൽ വിഡിയോഗ്രഫിയും ഒരുക്കും. പ്രശ്നബാധിത ബൂത്തുകളെക്കുറിച്ചുള്ള പട്ടിക ലഭ്യമായിട്ടില്ല. ജില്ലാ പൊലീസ് മേധാവികൾ പട്ടിക നൽകുമ്പോൾ ഇതു കൈമാറുമെന്നാണ് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചത്. ഒരു ബൂത്തിൽ ഒരു പൊലീസുകാരൻ എന്ന കണക്കിലാണു സേനയെ വിന്യസിക്കുക. ആവശ്യമെങ്കിൽ എണ്ണം കൂട്ടും.

പിപിഇ കിറ്റ് ധരിച്ച് വോട്ട്:തീരുമാനമായില്ല

തദ്ദേശ തിരഞ്ഞെടുപ്പിനു തലേന്നോ 2 ദിവസം മുൻപോ കോവിഡ് പോസിറ്റീവാകുന്നവർ ബൂത്തിലെത്തി വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന കാര്യത്തിൽ തീരുമാനമായില്ല. കിറ്റ് ധരിപ്പിച്ച് ഇവർക്കു വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കാമെന്ന ആരോഗ്യ വകുപ്പിന്റെ നിർദേശം കമ്മിഷനു ലഭിച്ചിട്ടുണ്ട്. കിറ്റ് ആരോഗ്യവകുപ്പ് നൽകാമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ, ഇതു ധരിക്കാൻ വോട്ടർ തയാറാവുകയും ഇതിനായി പ്രത്യേക സമയം അനുവദിക്കുകയും വേണം. ഇക്കാര്യങ്ങൾ പരിശോധിക്കുകയാണെന്നു കമ്മിഷണർ വി.ഭാസ്കരൻ പറഞ്ഞു.
ബൂത്തിൽ ഒരേ സമയം 3 പേർ
തിരുവനന്തപുരം ∙ ബൂത്തിൽ 3 വോട്ടർമാരെയാണ് ഒരേ സമയം അനുവദിക്കുക. ബൂത്തിനു പുറത്തു സാമൂഹിക അകലം പാലിച്ചുവേണം ക്യൂ. നിശ്ചിത സമയത്തിനു മുൻപ് ബൂത്തിൽ എത്തുന്നവർക്ക് വോട്ട് ചെയ്യാൻ അവസരം നൽകും.
മുതിർന്ന പൗരന്മാർക്ക് പ്രത്യേക സമയമില്ല
തിരുവനന്തപുരം ∙ മുതിർന്ന പൗരന്മാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ. പൊതുവേ തിരക്കു കുറഞ്ഞ സമയമായ ഉച്ചയ്ക്ക് ഒരു മണി മുതൽ 2.30 വരെ അവർ വോട്ടു ചെയ്യാനെത്തുന്നതാണ് ഉചിതമെന്നും കമ്മിഷൻ വ്യക്തമാക്കി.

English summary

Voters who remain Covid positive or stay in the quarantine must apply for a postal vote at least 3 days before the vote.

Leave a Reply

Latest News

ഡൽഹി ഉപരോധിക്കാനൊരുങ്ങി കർഷകർ

ന്യൂഡൽഹി: വർധിച്ച ജനപിന്തുണ നേടിയ കർഷകസമരം ഡൽഹി ഉപരോധിക്കാനൊരുങ്ങുന്നു. ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകുന്നില്ലെങ്കിൽ ഡൽഹിയിലേക്കുള്ള എല്ലാ അതിർത്തി റോഡുകളും ഉപരോധിക്കുമെന്ന് പ്രക്ഷോഭകർ പ്രഖ്യാപിച്ചു....

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവയെ സമനിലയിൽ തളച്ചു

മഡ്‌ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയ്ക്ക് ജയം ഇനിയുമകലെ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവയെ സമനിലയിൽ തളച്ചു (1–1). 3 കളികളിൽനിന്ന് 5 പോയിന്റുമായി നോർത്ത് ഈസ്റ്റ് 2–ാം...

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ ഇന്റലിജൻസ് വിഭാഗം അന്വേഷണം നടത്തും.കെഎസ്എഫ്ഇ ശാഖകളിലെ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍ അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കീഴ്‌ക്കോടതി...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോവിഡ് രോഗികളുടെയും ക്വാറന്റൈൻ...

More News