Sunday, September 26, 2021

വോഡഫോൺ ഐഡിയയ്ക്ക് ജൂൺ മാസത്തിൽ നഷ്ടമായത് 43 ലക്ഷം ഉപഭോക്താക്കളെ

Must Read

ദില്ലി: പുതിയ ഉപഭോക്താക്കളുടെ എണ്ണത്തിൽ പതിവുതെറ്റിക്കാതെ നഷ്ടം നേരിട്ട വോഡഫോൺ ഐഡിയയ്ക്ക് ജൂൺ മാസത്തിൽ 43 ലക്ഷം ഉപഭോക്താക്കളെയാണ് കമ്പനിക്ക് നഷ്ടമായത്. ജിയോ 55 ലക്ഷം പുതിയ ഉപഭോക്താക്കളെ തങ്ങളുടെ ഭാഗം ആക്കിയപ്പോൾ എയർടെൽ 38 ലക്ഷം പേരെ കൂടെ കൂട്ടി രണ്ടാമതെത്തി.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. ഇന്ത്യയിലെ ആകെ ടെലിഫോൺ ഉപഭോക്താക്കളുടെ എണ്ണം 1198.50 ദശലക്ഷത്തിൽ നിന്ന് 1202.57 ദശലക്ഷമായി ഉയർന്നു. 0.34 ശതമാനമാണ് മാസ വളർച്ചനിരക്ക്.

മെയ് മാസം അവസാനം 661.18 ദശലക്ഷം ആയിരുന്ന അർബൻ ഉപഭോക്താക്കളുടെ എണ്ണം ജൂൺമാസം അവസാനമായപ്പോഴേക്കും 666.10 ദശലക്ഷമായി ഉയർന്നു. എന്നാൽ ഗ്രാമ മേഖലയിൽ ഉപഭോക്താക്കളുടെ എണ്ണം ഇടിഞ്ഞു. മെയ് 31 ന് 537.32 ദശലക്ഷം ആയിരുന്നത് ജൂൺ 30ന് 536.45 ദശലക്ഷം ആയാണ് കുറഞ്ഞത്.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News