തിരുവനന്തപുരം: കോൺക്രീറ്റ് സ്ലാബിലെ ദ്വാരത്തിൽ കാൽ കുടുങ്ങിയ മൂന്ന് വയസ്സുകാരന് വിഴിഞ്ഞത്തെ ഫയർ ഫോഴ്സ് രക്ഷകരായി. കോട്ടപ്പുറം കരിമ്പള്ളിക്കര വയലിൽ വീട്ടിൽ ജോണിന്റെ മകൻ ഷൈൻ മോന്റെ കാലാണ് കോൺക്രീറ്റ് ദ്വാരത്തിൽ കുടുങ്ങിയത്.
ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സംഭവം. വീടിനു മുന്നിലെ ഓടയ്ക്ക് മേൽ സ്ഥാപിച്ച സ്ലാബിലെ ദ്വാരത്തിലാണ് കുട്ടിയുടെ കുടുങ്ങിയത്. ഫയർഫോഴ്സ് ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കലാനാഥൻ, ഫയർ റസ്ക്യൂ ഓഫീസറായ പ്രദീപ് കുമാർ, ആനന്ദ് ,രാജീവ്, രതീഷ്, സജീഷ്, ജോൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്.
ഒരുമണിക്കൂറോളം ശ്രമിച്ചതിനു ശേഷമാണ് കുട്ടിയുടെ കാൽ പുറത്തെടുക്കാനായത്. സ്ലാബിന്റെ കുറച്ചു ഭാഗം മുറിച്ചു നീക്കിയും പൊട്ടിച്ചും ആയിരുന്നു രക്ഷാപ്രവർത്തനം.
English summary
Vizhinjam Fire Brigade rescues three-year-old boy trapped in concrete slab