കാത്തിരിപ്പിനൊടുവില്‍ വിവോയുടെ 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വിവോ വി20 പ്രോ എന്നാണ് വിവോയുടെ 5 ജി സ്മാര്‍ട്ട്ഫോണിന്റെ പേര്. വിവോ ഇതിനോടകം പുറത്തിറക്കിയ വിവോ വി20, വിവോ വി20 എസ്ഇ എന്നീ മോഡലുകള്‍ക്കൊപ്പം അവതരിപ്പിക്കുന്നതാണ് വി20 പ്രോയും. ഏറ്റവും കനം കുറഞ്ഞ 5ജി സ്മാര്‍ട്ട്ഫോണാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കഴിഞ്ഞ സെപ്തംബറില്‍ തായ്ലാന്ഡിലാണ് ഈ മോഡല്‍ ആദ്യം അവതരിപ്പിച്ചത്.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 765 പ്രൊസസര്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 64 മെഗാപിക്സലിന്റെ പ്രൈമറി സെന്‍സറോട് കൂടിയ ട്രിപ്പിള്‍ ക്യാമറ സെറ്റ് അപ്പാണ് ഫോണിനുള്ളത്. 44 മെഗാപിക്സലിന്റെ പ്രൈമറി സെന്‍സറോടെയുള്ള ഇരട്ട സെല്‍ഫി ക്യാമറയും ഈ മോഡലിന് മാറ്റ് കൂട്ടുന്നു. നോച്ച് ഡിസ്പ്ലെയാണ് മോഡലിനുള്ളത്. 8ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്മുള്ള വാരിയന്റാണ് കമ്പനി പരീക്ഷിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 10 ആണ് ഫോണിന് കരുത്തേകുന്നത്. 6.44 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോ എല്‍ഇഡി ഡിസ്പ്ലെയാണുളളത്.
29,990 രൂപയാണ് മോഡലിന്റെ ഇന്ത്യയിലെ വില. ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട്, വിവോ ഇന്ത്യ- ഇസ്റ്റോറിലൂടെ സ്മാര്‍ട്ട്ഫോണുകള്‍ സ്വന്തമാക്കാം. Vivo’s 5G smartphone launched in India Vivo V20 Pro is the name of Vivo’s 5G smartphone. Vivo with the Vivo V20 and Vivo V20 SE models already released