ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ സന്ദർശകരായ ഇംഗ്ലണ്ടിന് മോശം തുടക്കം

0

ബ്രിസ്ബെയൻ: ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ സന്ദർശകരായ ഇംഗ്ലണ്ടിന് മോശം തുടക്കം.ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്സിൽ ആറ് വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞു. 41 ഓവർ പിന്നിടുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എന്ന നിലയിലാണ് അവർ.

ഓസ്ട്രേലിയക്ക് വേണ്ടി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ജോഷ് ഹേസിൽവുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി ഒലി പോപ്പ് 31*(67), ക്രിസ് വോക്സ് എന്നീ ബാറ്റർമാരാണ് ക്രീസിൽ.ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 59 എന്ന നിലയിൽ വൻ തകർച്ചയെ അഭിമുഖീകരിക്കുകയായിരുന്നു അവർ.

ലഞ്ചിന് ശേഷം ഒരു റൺ കൂടി ചേർത്തപ്പോൾ ഹസീബ് ഹമീദിന്റെ വിക്കറ്റും നഷ്ടമായ അവർ 60-5 എന്ന നിലയിലേക്ക് പതിച്ചു, അവിടെ നിന്നാണ് ഒലി പോപ്പ്, ജോസ് ബട്ലർ സഖ്യം രക്ഷാപ്രവർത്തനം നടത്തിയത്. സ്റ്റാർക്കിന്റെ പന്തിൽ ബട്ലർ പുറത്തായതോടെ 52 റൺസ് ചേർത്ത ഈ കൂട്ടുകെട്ട് പിരിഞ്ഞു.

ആഷസിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ റോറി ബേൺസിനെ 0(1) ക്ലീൻ ബൗൾഡാക്കി മിച്ചൽ സ്റ്റാർക്ക് സ്വപ്നതുല്യമായ തുടക്കമാണ് ഓസ്ട്രേലിയക്ക് സമ്മാനിച്ചത്. ഡേവിഡ് മലാൻ 6(9), ക്യാപ്റ്റൻ ജോ റൂട്ട് 0(9), ടീമിലേക്ക് മടങ്ങിയെത്തിയ സ്റ്റാർ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് 5(21), ജോസ് ബട്ലർ 39(58)എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

Leave a Reply