Monday, December 6, 2021

വിശ്വഹിന്ദു പരിഷത്ത്‌ അന്തര്‍ ദേശീയ വര്‍ക്കിങ്‌ പ്രസിഡന്റ്‌ അലോക്‌ കുമാര്‍ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു

Must Read

ചേര്‍ത്തല: വിശ്വഹിന്ദു പരിഷത്ത്‌ അന്തര്‍ ദേശീയ വര്‍ക്കിങ്‌ പ്രസിഡന്റ്‌ അലോക്‌ കുമാര്‍ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു.
കണിച്ചുകുളങ്ങരയിലെ വസതിയില്‍ ഇന്നലെ രാവിലെയായിരുന്നു കൂടിക്കാഴ്‌ച. മറ്റ്‌ സംസ്‌ഥാനങ്ങള്‍ മതപരിവര്‍ത്തനത്തിന്‌ എതിരേ നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ കേരളവും തമിഴ്‌നാടും മതപരിവര്‍ത്തനത്തിന്‌ അനുകുല നിലപാട്‌ കൈക്കൊള്ളുന്നതായി അലോക്‌ കുമാര്‍ പറഞ്ഞു. എസ്‌.എന്‍.ഡി.പി യോഗം നടത്തുന്ന സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. എസ്‌.എന്‍.ഡി.പിയുടെ നേതൃത്വത്തില്‍ ഭവന രഹിതര്‍ക്ക്‌ വീട്‌ നിര്‍മിച്ച്‌ നല്‍കുന്നുണ്ടെന്നും മറ്റ്‌ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ദേശീയ ജനറല്‍ സെക്രട്ടറി സ്‌ഥാനു മലയന്‍, സംസ്‌ഥാന പ്രസിഡന്റ്‌ വി.ജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍ രാജേശേഖരന്‍, വിഭാഗ്‌ ജോയിന്റ്‌ സെക്രട്ടറി എം. ജയകൃഷ്‌ണന്‍, സംഘടന സെക്രട്ടറി എന്‍. രാജന്‍, ജില്ലാ വര്‍ക്കിങ്‌ പ്രസിഡന്റ്‌ അഡ്വ. എന്‍.വി സാനു, ജില്ലാ സെക്രട്ടറി രതീഷ്‌ തകഴി, കെ. ബിജു, കണ്ണന്‍ തലവടി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Latest News

സോഷ്യൽ മീഡിയയിൽ വെറലായി “പത്മ”; പ്രണയത്തിൽ ചാലിച്ച വരികൾ എഴുതിയത് എഴുപതുകാരി; പുല്ലുവഴിക്കാരി വിജയത്തിൻ്റെ പാട്ട് തരംഗമാകുന്നു

സർവീസിൽ നിന്ന് വിരമിച്ച് 15 വർഷങ്ങൾക്ക് ശേഷം, എഴുപതാം വയസിൽ ഒരു പ്രണയഗാനം എഴുതുക. അത് ‘പത്‌മ’ എന്ന പേരിൽ ഒരു സംഗീത ആൽബമായി മകൻ...

More News