Wednesday, November 25, 2020

സ്കൂള്‍ തുറന്നത് തിരിച്ചടിയായി; ആന്ധ്രയിൽ 829 അധ്യാപകര്‍ക്കും 575 വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ്

Must Read

നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാസർകോട്: നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ 48...

കോതമംഗലം പളളിത്തർക്കം; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി

കൊച്ചി: കോതമംഗലം പളളിത്തർക്കം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സമാധാനപരമായി...

സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഒന്നിടവിട്ട ദിവസങ്ങളില്‍...

വിശാഖപട്ടണം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അടച്ചിട്ട ആന്ധ്രയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും തുറന്നിരുന്നു. എന്നാല്‍ സ്കൂളുകള്‍ തുറന്നത് വലിയ തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 829 അധ്യാപകര്‍ക്കും 575 കുട്ടികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അധ്യാപകരിലും വിദ്യാർത്ഥികളിലും കൊവിഡ് വ്യാപിച്ചത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 98.84 ശതമാനം സ്കൂളുകളും വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. 87.78 ശതമാനം അധ്യാപകർ ഹാജരായെങ്കിലും ഒൻപതാം ക്ലാസിലെ 39.62 ശതമാനവും പത്താം ക്ലാസിലെ 43.65 ശതമാനം വിദ്യാർത്ഥികളും മാത്രമാണ് ആദ്യ മൂന്ന് ദിവസങ്ങളിൽ സ്‌കൂളിലെത്തിയത്.

സ്കൂളുകള്‍ തുറന്നതിന് പിന്നാലെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സ്കൂളിലെത്തിയ അധ്യാപകരിലും കുട്ടികളിലും കൊവിഡ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1,89,148 അധ്യാപകരിൽ 70,790 അധ്യാപകരിൽ പരിശോധന നടത്തി. ഇതില്‍ 829 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3,92,000 വിദ്യാർത്ഥികളിൽ 9, 10 ക്ലാസുകളിലെ 95,763 കുട്ടികളിൽ പരിശോധന നടത്തിയതില്‍ 575 കുട്ടികൾക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

എന്നാല്‍ ഇത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. മിക്ക കൊവിഡ് കേസുകളും ലക്ഷണങ്ങള്‍ ഒന്നും കാണിച്ചില്ല. കൊവിഡ് സ്ഥിരീകരിച്ചവരെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സ്‌കൂൾ വിദ്യാഭ്യാസ കമ്മീഷണർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. പശ്ചിമ ഗോദാവരി ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. 41,000 അധ്യാപകരിൽ നടത്തിയ പരിശോധനയില്‍ 262 പേർ പോസിറ്റീവ് ആയി.

വിശാഖപട്ടണത്ത് 4,527 അധ്യാപകർ പരിശോധനയ്ക്ക് വിധേയരായി. ഇതിൽ 52 പേർ പോസിറ്റീവ് ആയിട്ടുണ്ട്. ഗുണ്ടൂർ, ചിറ്റൂർ, നെല്ലൂർ, കിഴക്കൻ ഗോദാവരി ജില്ലകളിൽ നിന്നും നിരവധി അധ്യാപകരും വിദ്യാര്‍ത്ഥികളും കൊവിഡ് പോസീറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള പോസിറ്റീവ് കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ആശങ്ക വേണ്ടെന്നാണ് ആരോഗ്യവകുപ്പും പറയുന്നത്. VISAKHAPATNAM: Government schools in Andhra Pradesh, which were closed in the wake of the Kovid outbreak, were reopened on Monday. But the opening of schools has been a major setback. During the last three days

Leave a Reply

Latest News

നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാസർകോട്: നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ 48...

കോതമംഗലം പളളിത്തർക്കം; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി

കൊച്ചി: കോതമംഗലം പളളിത്തർക്കം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സമാധാനപരമായി തർക്കം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അതിന് ഇനിയും...

സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി പേര്‍ എന്ന വിധത്തില്‍ അധ്യാപകര്‍...

പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി; രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് കര്‍ഫ്യൂ

ചണ്ഡീഗഡ് : പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം അറിയിച്ചത്. സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് തീരുമാനം.

തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലേക്ക് അടുക്കുന്ന നിവാര്‍ ചുഴലിക്കാറ്റിന്റെ വേഗം കൂടുന്നു; ശക്തമായ മഴ; ജാഗ്രത കണക്കിലെടുത്ത് നാളെ 13 ജില്ലകളില്‍ പൊതു അവധി

ചെന്നൈ: തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലേക്ക് അടുക്കുന്ന നിവാര്‍ ചുഴലിക്കാറ്റിന്റെ വേഗം കൂടുന്നു. തീരത്ത് മണിക്കൂറില്‍ 130 മുതല്‍ 155 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...

More News