Monday, November 30, 2020

അവസാന ഓവറോളം നീണ്ട ആകാംക്ഷയ‌്‌ക്കൊടുവിൽ സൺറൈസേഴ്സിന് വിജയം; കെയ്ന്‍ വില്യംസണിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ തോറ്റ് മടങ്ങി വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

Must Read

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ...

അബുദാബി∙ കെയ്ന്‍ വില്യംസണിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ തോറ്റ് മടങ്ങി വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ബോളർമാരുടെ മേധാവിത്തം കണ്ട എലിമിനേറ്ററിൽ വിരാട് കോലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറു വിക്കറ്റിന് തകർത്താണ് ഹൈദരാബാദിന്റെ മുന്നേറ്റം. ബാംഗ്ലൂർ ഉയർത്തിയ 132 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഹൈദരാബാദ്, അവസാന ഓവറോളം നീണ്ട ആകാംക്ഷയ‌്‌ക്കൊടുവിലാണ് വിജയം കുറിച്ചത്. ഞായറാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസാണ് സൺറൈസേഴ്സിന്റെ എതിരാളികൾ.
ഈ മത്സരത്തിലെ വിജയികള്‍ ചൊവ്വാഴ്ച നടക്കുന്ന കിരീടപ്പോരില്‍ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും.

ആദ്യം ബാറ്റ് ചെയ്ത് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 132 റണ്‍സിന്‍റെ വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കത്തില്‍ പതറിയെങ്കിലും കെയ്ന്‍ വില്യംസണിന്‍റെ അപരാജിത അര്‍ധസെഞ്ചുറി ഹൈദരാബാദിനെ ലക്ഷ്യത്തിലെത്തിച്ചു. 44 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്ന വില്യംസണും 20 പന്തില്‍ 24 റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡറുമാണ് ഹൈദരാബാദിന്‍റെ വിജയശില്‍പികള്‍.

പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 65 റണ്‍സടിച്ചാണണ് ഹോള്‍ഡറും വില്യംസണും ചേര്‍ന്ന് ഹൈദരാബാദിനെ ലക്ഷ്യത്തിലെത്തിച്ചത്.

സ്കോര്‍: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 131/7, സണ്‍റൈസേഴ്സ് ഹൈദരാബാദ് 19.4 ഓവറില്‍ 132/4.

തകർപ്പൻ അർധസെഞ്ചുറിയുമായി വിജയത്തോളം ക്രീസിൽനിന്ന വില്യംസന്റെ മികവാണ് ഹൈദരാബാദിന് തുണയായത്. വില്യംസൻ 44 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 50 റൺസുമായി പുറത്താകാതെ നിന്നു. കെയ്ൻ വില്യംസനാണ് മാൻ ഓഫ് ദ മാച്ച്. മൂന്നു വിക്കറ്റെടുത്ത് ബോളിങ്ങിൽ ഹൈദരാബാദിന്റെ കുന്തമുനയായി മാറിയ ജെയ്സൻ ഹോൾഡർ, ബാറ്റിങ്ങിലും കരുത്തുകാട്ടി. 20 പന്തിൽ മൂന്നു ഫോറുകളോടെ 24 റൺസുമായി ഹോൾഡറാണ് വിജയത്തിലേക്ക് വില്യംസന് കൂട്ടുനിന്നത്. അവസാന ഓവറിൽ വിജയത്തിലേക്ക് ഒൻപത് റൺസ് വേണ്ടിയിരിക്കെ ഇരട്ട ഫോറോടെയാണ് ഹോൾഡർ വിജയറൺ കുറിച്ചത്. 67 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമാക്കി തകർച്ചയിലേക്ക് നീങ്ങിയ ഹൈദരാബാദിനെ, പിരിയാത്ത ആറാം വിക്കറ്റിൽ 65 റൺസ് കൂട്ടിച്ചേർത്താണ് വില്യംസൻ – ഹോൾഡർ സഖ്യം താങ്ങിയത്.

ഇവർക്കു പുറമെ ക്യാപ്റ്റൻ ഡേവിഡ് വാർണർ (17 പന്തിൽ 17), മനീഷ് പാണ്ഡെ (21 പന്തിൽ 24) എന്നിവരും ഹൈദരാബാദിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. വൃദ്ധിമാൻ സാഹയ്ക്കു പരുക്കേറ്റതിനാൽ അവസരം ലഭിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ശ്രീവത്സ് ഗോസ്വാമി പൂജ്യത്തിന് പുറത്തായി. പ്രിയം ഗാർഗ് 14 പന്തിൽ ഏഴു റൺസെടുത്തും മടങ്ങി. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് നാല് ഓവറിൽ 28 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ആദം സാംപ, നാല് ഓവറിൽ 24 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചെഹൽ എന്നിവരുടെ ബോളിങ്ങും ശ്രദ്ധേയമായി.

120 പന്തിൽ 132 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ ഓവറിൽ തന്നെ ശ്രീവത്സ് ഗോസ്വാമിയെ (പൂജ്യം) നഷ്ടമായി. മുഹമ്മദ് സിറാജിന്റെ ബോളിങ്ങിൽ എബി ഡിവില്ലിയേഴ്സ് ക്യാച്ചെടുക്കുകയായിരുന്നു. തുടർന്ന് ഡേവിഡ് വാർണർക്കു കൂട്ടായി എത്തിയ മനീഷ് പാണ്ഡെ ആക്രമണത്തിന്റെ ചുമതലയേറ്റെടുത്തു.

മുഹമ്മദ് സിറാജ് എറിഞ്ഞ ആറാം ഓവറിൽ ഡിവില്ലിയേഴ്സ് ക്യാച്ചെടുത്ത് ഡേവിഡ് വാർണർ (17 റൺസ്) പുറത്തായി. അംപയർ നോട്ടൗട്ട് വിളിച്ചെങ്കിലും റിവ്യുവിൽ പന്ത് ഗ്ലൗസിൽ തട്ടിയെന്നു തെളിയുകയായിരുന്നു. എട്ടാം ഓവറിൽ ഹൈദരാബാദ് 50 റൺസ് തികച്ചു. ഹൈദരാബാദിനെ ആശങ്കയിലാഴ്ത്തി പിന്നാലെയും മനീഷ് പാണ്ഡെ പുറത്തായി. 21 പന്തിൽ 24 റൺസ് നേടിയ പാണ്ഡെ, ആദം സാംപയുടെ പന്തിൽ ഡിവില്ലിയേഴ്സ് ക്യാച്ചെടുത്തു പുറത്താവുകയായിരുന്നു. 10 ഓവർ പൂർത്തിയായപ്പോൾ ഹൈദരാബാദ് 3 വിക്കറ്റ് നഷ്ടത്തിൽ 60 റൺസ്.

ഹൈദരാബാദിന്റെ മൂന്നാം വിക്കറ്റുകൾ നഷ്ടമായതോടെ ബാംഗ്ലൂർ മത്സരത്തിലേക്കു തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങി. ബാംഗ്ലൂരിന്റെ പ്രതീക്ഷകൾക്കു കൂടുതൽ നിറംപകർന്ന് യുസ്‌വേന്ദ്ര ചെഹലിന്റെ ബോളിങ്ങിൽ ആദം സാംപയുടെ മികച്ച ക്യാച്ചിൽ പ്രിയം ഗാർഗും (7 റൺസ്) പവലിയനിലേക്കു മടങ്ങി. കളി അവസാന ഓവറുകളിലേക്കു നീങ്ങിയതോടെ പരിമുറുക്കം കൂടി.

15 ഓവർ കഴിഞ്ഞപ്പോൾ ഹൈദരാബാദ് 4 വിക്കറ്റ് നഷ്ടത്തിൽ 87 റൺസ്. ഹൈദരാബാദിന് ജയിക്കാൻ വേണ്ടത് 30 പന്തിൽ 45 റൺസ്. കെയ്ൻ വില്യംസനും ജെയ്സൻ ഹോൾഡറും ചേർന്ന അ‍ഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ശ്രദ്ധയോടെ ബാറ്റ് വീശി ഹൈദരാബാദിനെ വിജയത്തിലേക്ക് അടുപ്പിച്ചു. അവസാന ഓവറിൽ ഹൈദരാബാദിന് ജയിക്കാൻ വേണ്ടിയിരുന്നത് 9 റൺസ്. പിന്നാലെ കെയ്ൻ വില്യംസൻ അർധശതകം തികച്ചു. നവ്ദീപ് സെയ്നി എറിഞ്ഞ അവസാന ഓവറിൽ തുടർച്ചയായ രണ്ടു ഫോറുകൾ ഉൾപ്പെടെ അടിച്ച് ഹൈദരാബാദ് രണ്ടു പന്തുകൾ ശേഷിക്കെ വിജയം സ്വന്തമാക്കി. 44 പന്തിൽ 50 റൺസോടെ കെയ്ൻ വില്യംസനും 20 പന്തിൽ 24 റൺസോടെ ജെയ്സൻ ഹോൾഡറും പുറത്താകാതെ നിന്നു.

നേരത്തെ, ജെയ്സൻ ഹോൾഡറുടെ നേതൃത്വത്തിൽ ബോളർമാർ ആധിപത്യമുറപ്പിച്ചതോടെയാണ് ഹൈദരാബാദ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ 131 റൺസിലൊതുക്കിയത്. എബി ഡിവില്ലിയേഴ്സും (56 റൺസ്) ആരോൺ ഫിഞ്ചുമൊഴികെ (32 റൺസ്) ബാറ്റ്സ്മാന്മാരെല്ലാം നിറംമങ്ങിയപ്പോൾ ബാംഗ്ലൂർ ഇന്നിങ്സ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 131 റൺസിലൊതുങ്ങി. ഡിവില്ലിയേഴ്സ്, ഫിഞ്ച്, മുഹമ്മദ് സിറാജ് (പുറത്താകാതെ 10 റൺസ്) എന്നിവർ മാത്രമാണ് ബാംഗ്ലൂർ നിരയിൽ രണ്ടക്കം കടന്നത്. ഹൈദരാബാദിനു വേണ്ടി ജെയ്സൻ ഹോൾഡർ മൂന്നു വിക്കറ്റും ടി. നടരാജൻ രണ്ടു വിക്കറ്റും ഷഹബാസ് നദീം ഒരു വിക്കറ്റുമെടുത്തു.

ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഹൈദരാബാദ് ടീമിൽ പരുക്കേറ്റ വൃദ്ധിമാൻ സാഹയ്ക്കു പകരം ശ്രീവത്സ് ഗോസ്വാമി കളത്തിലിറക്കി. ബാംഗ്ലൂർ നിരയിൽ ജോഷ് ഫിലിപ്പെ, ക്രിസ് മോറിസ്, ഇസൂരു ഉഡാന, ഷഹബാസ് അഹമ്മദ് എന്നിവർക്കു പകരം ആരോൺ ഫിഞ്ച്, ആദം സാംപ, മൊയീൻ അലി, നവ്ദീപ് സെയ്നി എന്നിവരെ ഉൾപ്പെടുത്തി. ഇതോടെ രണ്ടു മത്സരത്തിനിടെ ഒരു ടീമിൽ ഏറ്റവുമധികം വരുത്തിയതിൽ ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസിനൊപ്പമെത്തി. സീസണിന്റെ ആദ്യ ഘട്ടത്തിൽ ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ രാജസ്ഥാൻ നാലു മാറ്റങ്ങൾ വരുത്തിയിരുന്നു.

ദേവ്ദത്ത് പടിക്കലിനൊപ്പം ഓപ്പണറായി ക്യാപ്റ്റൻ വിരാട് കോലിയാണ് ഇറങ്ങിയത്. എന്നാൽ പരീക്ഷണം പാളിയെന്ന് രണ്ടാം ഓവറിൽ തന്നെ വ്യക്തമായി. ആറു റൺസ് മാത്രമെടുത്ത കോലിയെ, ജെയ്സൻ ഹോൾഡറുടെ ബോളിങ്ങിൽ വിക്കറ്റ് കീപ്പർ ശ്രീവത്സ് ഗോസ്വാമി ക്യാച്ചെടുത്തു പുറത്താക്കി. കഴിഞ്ഞ കളികളിൽ മിന്നുന്ന ഫോമിലായിരുന്ന ദേവ്ദത്ത് പടിക്കലും പിന്നാലെ മടങ്ങി. ഒരു റൺ മാത്രമെടുത്ത പടിക്കലിനെ ജെയ്സൻ ഹോൾഡറുടെ ബോളിങ്ങിൽ പ്രിയം ഗാർഗ് ക്യാച്ചെടുക്കുകയായിരുന്നു. ബാറ്റിങ് പവർപ്ലേ അവസാനിച്ചപ്പോൾ ബാംഗ്ലൂർ 2 വിക്കറ്റ് നഷ്ടത്തിൽ 32 റൺസ്.

ആരോൺ ഫിഞ്ച് – എബി ഡിവില്ലിയേഴ്സ് കൂട്ടുകെട്ടിലായി ബാംഗ്ലൂരിന്റെ പ്രതീക്ഷകൾ. ആരോൺ ഫിഞ്ച് വലിയ ഷോട്ടുകൾക്കു മുതിർന്നപ്പോൾ സിംഗിളുകളും ഡബിളും നേടിയാണ് ഡിവില്ലിയേഴ്സ് സ്കോർ ചലിപ്പിച്ചത്. പത്താം ഓവറിൽ ബാംഗ്ലൂർ 50 റൺസ് കടന്നു. ഷഹബാസ് നദീം എറിഞ്ഞ 11 ാം ഓവറിൽ രണ്ടു വിക്കറ്റുകളാണ് ബാംഗ്ലൂരിന് നഷ്ടമായത്. ആരോൺ ഫിഞ്ചിനെ (30 പന്തിൽ 32 റൺസ്) അബ്ദുൽ സമദ് ക്യാച്ചെടുത്തും ഫ്രീ ഹിറ്റിയിൽ സിംഗിളിനു ശ്രമിച്ച മൊയീൻ അലിയെ (പൂജ്യം) ഉജ്വല ത്രോയിൽ റാഷിദ് ഖാനും റണ്ണൗട്ടായി.

വിക്കറ്റുകൾ തുടരെ വീണതോടെ താളം കണ്ടെത്താനാവാതെ ബാംഗ്ലൂർ ബാറ്റ്സ്മാന്മാർ വിഷമിച്ചു. ഉജ്വല ബോളിങ്ങും ഫീൽഡിങ്ങുമായി ഹൈദരാബാദ് താരങ്ങൾ കളംനിറഞ്ഞു. എബി ഡിവില്ലിയേഴ്സ് – ശിവം ദുബെ കൂട്ടുകെട്ട് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെ ജെയ്സൻ ഹോൾഡറുടെ ബോളിൽ വാർണർ ക്യാച്ചെടുത്ത് ശിവം ദുബെ (8 റൺസ്) പുറത്തായി.

ബാംഗ്ലൂർ സ്കോർ 100 കടന്നതിനു പിന്നാലെ ഡിവില്ലിയേഴ്സ് തന്റെ അർധശതകവും തികച്ചു. ടി. നടരാജന്റെ ബോളിങ്ങിൽ അബ്ദുൽ സമദ് ക്യാച്ചെടുത്ത് വാഷിങ്ടൻ സുന്ദർ (5 റൺസ്) പുറത്തായി. പിന്നാലെ ബാംഗ്ലൂരിന്റെ പ്രതീക്ഷയായിരുന്ന എബി ഡിവില്ലിയേഴ്സിനെ (43 പന്തിൽ 56 റൺസ്) നടരാജൻ ബൗൾഡാക്കി. അവസാന ഓവറിൽ രണ്ടു ഫോർ ഉൾപ്പെടെ നേടിയ 13 റൺസിന്റെ കൂടി പിൻബലത്തിൽ ബാംഗ്ലൂർ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 131 റൺസിലൊതുങ്ങി. 10 റൺസോടെ മുഹമ്മദ് സിറാജും 9 റൺസോടെ നവ്ദീപ് സെയ്നിയും പുറത്താകാതെ നിന്നു.

English summary

Virat Kohli’s Royal Challengers Bangalore lose to Kane Williamson’s solo match

Leave a Reply

Latest News

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍ അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കീഴ്‌ക്കോടതി...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോവിഡ് രോഗികളുടെയും ക്വാറന്റൈൻ...

നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

നെടുങ്കണ്ടം: തൂവല്‍ അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മുരിക്കാശേരി പാട്ടത്തില്‍ പരേതനായ സാബുവിന്റെ മകന്‍ സജോമോന്‍(21), ഇഞ്ചനാട്ട് ഷാജിയുടെ മകന്‍ സോണി(16) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ്...

ഡിസംബര്‍ മൂന്നോടെ കന്യാകുമാരിയുടെ അടുത്ത് വരെ ചുഴലിക്കാറ്റ് എത്തും; അസാധാരണമായ ഒരു ചുഴലിക്കാറ്റ് രൂപീകരണമാണ് നടക്കുന്നത്; കേരളത്തില്‍ കാറ്റിന്റെ ശക്തി എത്രമാത്രം ഉണ്ടാകുമെന്ന് വരും മണിക്കൂറുകളില്‍ വ്യക്തത വരും; ഏത് സാഹചര്യത്തെയും നേരിടാനുള്ള...

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് തെക്കന്‍ കേരളത്തിന് ചുഴലിക്കാറ്റ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍...

More News