കരിയറിലെ നൂറാം ടെസ്റ്റിൽ വിരാട് കോഹ്ലിക്ക് മറ്റൊരു നേട്ടം കൂടി

0

മൊഹാലി: കരിയറിലെ നൂറാം ടെസ്റ്റിൽ വിരാട് കോഹ്ലിക്ക് മറ്റൊരു നേട്ടം കൂടി. ടെസ്റ്റിൽ 8,000 റണ്‍സ് പൂർത്തിയാക്കുന്ന ആറാമത്തെ ഇന്ത്യൻ താരമെന്ന ബഹുമതിയാണ് താരത്തിന് സ്വന്തമായത്. സച്ചിൻ തെൻഡുൽക്കർ, സുനിൽ ഗവാസ്കർ, രാഹുൽ ദ്രാവിഡ്, വീരേന്ദ്ര സേവാഗ്, വി.വി.എസ്.ലക്ഷമണ്‍ എന്നിവരാണ് മുൻപ് 8,000 പിന്നിട്ട ഇന്ത്യൻ താരങ്ങൾ.

അ​തേ​സ​മ​യം നൂ​റാം ടെ​സ്റ്റി​ൽ 45 റ​ണ്‍​സ് നേ​ടി കോ​ഹ്ലി പു​റ​ത്താ​കു​ക​യും ചെ​യ്തു. ല​ങ്ക​ൻ സ്പി​ന്ന​ർ ല​സി​ത് എ​മ്പു​ൽ​ദേ​നി​യ​യു​ടെ പ​ന്തി​ൽ കോ​ഹ്ലി ക്ലീ​ൻ ബൗ​ൾ​ഡാ​വു​ക​യാ​യി​രു​ന്നു. അ​ഞ്ച് ബൗ​ണ്ട​റി​ക​ൾ ഉ​ൾ​പ്പ​ട്ട​താ​യി​രു​ന്നു കോ​ഹ്ലി​യു​ടെ ഇ​ന്നിം​ഗ്സ്.

മ​ത്സ​ര​ത്തി​ന് മു​ൻ​പ് കോ​ഹ്ലി​ക്ക് പ​ഞ്ചാ​ബ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. കോ​ച്ച് രാ​ഹു​ൽ ദ്രാ​വി​ഡാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ ഉ​പ​ഹാ​രം കൈ​മാ​റി​യ​ത്. ഭാ​ര്യ അ​നു​ഷ്ക ശ​ർ​മ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. നേ​ര​ത്തെ കോ​ഹ്ലി​ക്ക് ആ​ശം​സ നേ​ർ​ന്ന് ഇ​തി​ഹാ​സ താ​ര​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രു​ന്നു.

Leave a Reply