Thursday, May 13, 2021

വൈറൽ വീഡിയോ: അമ്മയെ മർദ്ദിച്ച മകൻ അറസ്റ്റിൽ

Must Read

വർക്കല അയിരൂരില്‍ മദ്യലഹരിയില്‍ അമ്മയെ മർദ്ദിച്ച മകനെ അറസ്റ്റ് ചെയ്തു. ഇടവ തുഷാരമുക്ക് ചരുവിള കുന്നുവിളവീട്ടിൽ റസാഖിനെയാണ് അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം പത്താം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മകനെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. അമ്മയെ റസാക്ക് ചവിട്ടുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാമായിരുന്നു. മർദ്ദനം സഹോദരി ഫോണിൽ പകർത്തി ബന്ധുക്കൾക്ക് അയച്ച് കൊടുത്തതോടെയാണ് വിവരം പുറത്തറിയുന്നത്.

English summary

Viral video: Son arrested for beating mother

Leave a Reply

Latest News

ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു

ന്യൂഡൽഹി: ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ശിവവിഹാർ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. 40കാരനായ അരവിന്ദ്​ കുമാർ...

More News