Sunday, June 20, 2021

ലോക്ഡൗണിനിടെ പൊലീസുകാരെ വളഞ്ഞിട്ട് തല്ലി ഗ്രാമീണർ

Must Read

ഭോപ്പാൽ: ലോക്​ഡൗണിനിടെ പൊലീസുകാരെ വളഞ്ഞിട്ട്​ തല്ലി ഗ്രാമീണർ. മധ്യപ്രദേശിലെ ചത്താർപൂർ ഗ്രാമത്തിലാണ്​ സംഭവമുണ്ടായത്​. ​ഗ്രാമീണരിൽ ഒരാളെ മർദിച്ചുവെന്ന്​ ആരോപിച്ചായിരുന്നു പൊലീസുകാർക്ക്​ നേരെ ആക്രമണം. എന്നാൽ, കർഫ്യു നിയന്ത്രണങ്ങൾ ലംഘിച്ച്​ പ്രവർത്തിച്ച കട അടപ്പിക്കാൻ ശ്രമിച്ചതാണ്​ പ്രകോപനത്തിന്​ കാരണമെന്ന്​ പൊലീസ്​ പറഞ്ഞു.

മർദനത്തിനിടെ പൊലീസുകാരിൽ ഒരാൾ തന്നെ ആക്രമിച്ചുവെന്ന്​ ഗ്രാമീണരിൽ ഒരാൾ പറയുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന്​ ശേഷം വടികൾ ചിതറി കിടക്കുന്നതും ദൃശ്യങ്ങളിലുണ്ട്​. കോവിഡ്​ കർഫ്യു ലംഘിച്ചെന്ന വിവരത്തെ തുടർന്നാണ്​ ഗ്രാമത്തിലെത്തിയതെന്ന്​ പൊലീസ്​ ഉദ്യോഗസ്ഥൻ ശശാങ്ക്​ ജെയിൻ പറഞ്ഞു.

ഗ്രാമവാസികൾ അകാരണമായി പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ്​ അറിയിച്ചു.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News