വടക്കാഞ്ചേരി ലൈഫ് മിഷന് അന്വേഷണത്തില്‍ വാട്സ്ആപ് ചാറ്റുകൾ പരിശോധിക്കാൻ വിജിലന്‍സും. എം.ശിവശങ്കര്‍, സ്വപ്ന സുരേഷ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്നിവരുടെ വാട്സ്ആപ് സന്ദേശങ്ങളാണ് വിജിലസ് പരിശോധിക്കുക. വാട്സ്ആപ് സന്ദേശങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിച്ചു. എന്‍.ഐ.എ കോടതിയിലാണ് വിജിലൻസ് അപേക്ഷ നൽകിയത്.
നിലവില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേസിലുള്‍പ്പെട്ടവരുടെ വാട്സ്ആപ്പ് ചാറ്റുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ലൈഫ് മിഷന് ക്രമക്കേടില്‍, ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ട് എന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. പക്ഷേ, ഇതിനായി കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്. അതിനാലാണ് വാട്സ്ആപ്പ് സന്ദേശങ്ങള്‍ പരിശോധിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നത്. ഇവരുടെ ചാറ്റുകളില്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആശയവിനിമയം നടന്നിട്ടുണ്ടോ എന്നും വിജിലന്‍സിന് ഉറപ്പുവരുത്തേണ്ടതുണ്ട്. സന്ദേശങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റിനെ സമീപിച്ചിരിക്കായാണ് ഇപ്പോള്‍ വിജിലന്‍സ്. ഇതിനായി എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. Vigilance to check WhatsApp chats in Vadakancherry Life Mission investigation. Vigilance will check the WhatsApp messages of M. Shivashankar, Swapna Suresh and Chartered Accountant Venugopal.