കടുത്തുരുത്തി ഞീഴൂർ കുതിരവേലിൽ പാറമട & ക്രഷറിൽ വിജിലൻസ് റയിഡ്.രാവിലെ 7 മണിക്ക് തുടങ്ങിയ പരിശോധന ഉച്ചക്ക് 3 മണിക്കാണ് അവസാനിച്ചത്. പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതായാണ് സൂചന.പാറമടയുടെ മൈനിംഗ് ലീസ് കാലാവധി 08/11/2020 തീയ്യതി അവസാനിച്ചിരുന്നു. തുടർന്ന് രഹസ്യമായി പാറമടയിൽ തന്നെയുള്ള ക്രഷറിൽ പാറ പൊട്ടിച്ച് ഉപ ഉൽപ്പന്നങ്ങൾ ആക്കി വിൽപ്പന നടത്തി വരികയായിരുന്നു. ഇന്ന് വരെ 400 ൽ പരം ടോറസ് ലോറികളിൽ പാറ ഉൽപ്പന്നങ്ങൾ കൊണ്ടു പോകുന്നതിന് വിൽപ്പന നടത്തുകയും 28OOO ത്തിൽ പരം മെട്രിക് ടൺ മിറ്റലും മറ്റും വിൽപ്പനക്കായി അനധികൃതമായി സംഭരിച്ച് വച്ചിരിക്കുന്നതായും കണ്ടെത്തി.സർക്കാരിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ റോയൽറ്റിയാണ് പാറമട ഉടമയും മറ്റും വെട്ടിച്ചതായി കണ്ടെത്തി.
കോട്ടയം വിജിലൻസ് പോലിസ് സൂപ്രണ്ട് വി.ജി വിനോദ് കുമാറിൻ്റെ നിർദ്ദേശപ്രകാരം കോട്ടയം വിജിലൻസ് DySP വി.ജി രവീന്ദ്രനാഥിൻ്റെ നേത്രത്വത്തിൽ വിജിലൻസ് എസ് ഐ മാരായ അനിൽകുമാർ, പ്രസന്നൻ, സ്റ്റാൻലി തോമസ്, തുളസീധരക്കുറുപ്പ് എന്നിവരും, കോട്ടയം തഹസീൽദാർ രാജേന്ദ്ര ബാബു, ജില്ലാ ജിയോളജിസ്റ്റ് അജയകുമാർ, ഷീന, പി.ഡ. ബ്യൂ ഡി എൻജിനീയർ ഗിരീഷ്, വൈക്കം താലൂക്ക് സർവ്വേ ഓഫീസർ എന്നിവരുടെ സംഘമാണ് റയിഡ് നടത്തിയത്
English summary
Vigilance ride at Kaduthuruthy Neezhoor Kuthiravelil Paramada & Crusher