Saturday, May 15, 2021

കെഎസ്ആർടിസിയിലെ സാമ്പത്തിക ക്രമക്കേടിൽ വിജിലൻസ് അന്വേഷണം

Must Read

തിരുവനന്തപുരം : കെഎസ്ആർടിസിയിലെ സാമ്പത്തിക ക്രമക്കേടിൽ വിജിലൻസ് അന്വേഷണം. ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. കെഎസ്ആർടിസിയിൽ 100 കോടിരൂപയുടെ ക്രമക്കേട് നടന്നതായാണ് ആരോപണം.

കെഎസ്ആർടിസി എംഡി ബിജു പ്രഭാകരാണ് ക്രമക്കേട് നടന്നതായി ആരോപണം ഉന്നയിച്ചത്. ജനുവരിയിൽ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു വെളിപ്പെടുത്തൽ. ആരോപണം ഉയർന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്താനൊരുങ്ങുന്നത്.

2010-13 കാലയളവിലാണ് ക്രമക്കേട് ഉണ്ടായതെന്നും ബിജു പ്രഭാകർ പറയുന്നു. 100 കോടി രൂപ കാണാതായതിന് പുറമേ ഇതുമായി ബന്ധപ്പെട്ടുള്ള ഫയലുകളും, രേഖകളും കാണാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണം ഉയർന്നതിന് പിന്നാലെ അന്ന് അക്കൗണ്ട്‌സിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനും, നിലവിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എം ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയിരുന്നു. അതേമയം ക്രമക്കേടുണ്ടായെന്ന് ആരോപിക്കുന്ന കാലഘട്ടത്തിൽ തനിക്ക് അക്കൗണ്ട്‌സിന്റെ ചുമതല ഇല്ലായിരുന്നെന്നാണ് ശ്രീകുമാർ നൽകുന്ന വിശദീകരണം.

സംഭവത്തിൽ സമഗ്രമായ അന്വേഷണം ഉണ്ടാകാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നടപടി. വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങും.

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News