Monday, July 26, 2021

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ എംഎല്‍എ കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

Must Read

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ എംഎല്‍എ കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലന്‍സ് ഓഫിസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത്.

വിജിലന്‍സിന് നല്‍കിയ കണക്കുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്നലെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. വിജിലന്‍സ് സംഘത്തിന് നല്‍കിയ മൊഴിയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏപ്രിലില്‍ ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത രേഖകള്‍ സംബന്ധിച്ചുള്ള ചോദ്യം ചെയ്യലാണ് നടക്കുന്നത്.

Leave a Reply

Latest News

സ്ത്രീധനമായി ആവശ്യപ്പെട്ടത് 21 നഖങ്ങളുള്ള ആമയും , ലാബ്രഡോർ നായയും; ആമയെ കിട്ടാതായതോടെ വിവാഹം ഒഴിഞ്ഞു; കേസെടുത്ത് പോലീസ്

മുംബൈ ; നാസിക് സ്വദേശിയായ യുവാവ് സ്ത്രീധനമായി ആവശ്യപ്പെട്ടത് 21 നഖങ്ങളുള്ള ആമയും , ലാബ്രഡോർ നായയും.തന്റെ പ്രതിശ്രുതവധുവിന് സർക്കാർ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ്...

More News