Thursday, July 29, 2021

കുമളി ചെക്ക്‌പോസ്റ്റിലെ ആർ.ടി.ഒ., മൃഗസംരക്ഷണ വകുപ്പുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന കണ്ടെത്തിയത് വ്യാപക ക്രമക്കേട്

Must Read

കുമളി: കുമളി ചെക്ക്‌പോസ്റ്റിലെ ആർ.ടി.ഒ., മൃഗസംരക്ഷണ വകുപ്പുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന കണ്ടെത്തിയത് വ്യാപക ക്രമക്കേട്. ഉദ്യോഗസ്ഥർക്കെതിരേ നിയമ നടപടികൾക്ക് സാധ്യത. വിജിലൻസ് സംഘം ബുധനാഴ്ച രാത്രി 11.30-നാണ് കുമളിയിലെ ആർ.ടി.ഒ. ചെക്ക് പോസ്റ്റ്, എക്‌സൈസ്, മൃഗസംരക്ഷണ വകുപ്പ് ചെക്ക്‌പോസ്റ്റുകളിൽ പരിശോധന നടത്തിയത്. ഈ മൂന്നുവകുപ്പുകളുടെയും ഓഫീസ് ഒരുകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

ആർ.ടി.ഒ.ചെക്ക് പോസ്റ്റ് ഓഫീസിലെ അസിസ്റ്റൻറ് ഇൻസ്പെക്ടറുടെ മേശ വിരിപ്പിനടയിൽ നിന്ന് റബ്ബർ ബാൻഡിട്ട് കെട്ടിയ നിലയിൽ 4,500 രൂപ കണ്ടെത്തി. അഴിമതിപ്പണമായി കണക്കാക്കിയ ഇതിന്റെ രേഖകൾ വിജിലൻസ് തയ്യാറാക്കികൊണ്ടിരിക്കുകയാണ്. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർക്ക് മദ്യവുമായിയെത്തിയ യുവാവിനെയും അന്വേഷണ സംഘം പിടികൂടി. യുവാവിന്റെ മൊഴി ഉദ്യോഗസ്ഥർ രേഖപ്പെടുത്തി.

മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക്‌പോസ്റ്റിൽ രേഖകൾ കൃത്യമായി സൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തി.

ഒരുസമയം നാല് ഉദ്യോഗസ്ഥരാണ് വേണ്ടത്. പലപ്പോഴും ഒരാൾ മാത്രമേ ഇവിടെ ഉണ്ടാകാറുള്ളു. പലരും ഒപ്പിട്ടശേഷം മുങ്ങുകയാണ് പതിവ്. മാടുകളെ വാഹനത്തിലെത്തി പരിശോധിക്കാറില്ല. എന്നാൽ, മാട് ഒന്നിന് 50 രൂപ ഫീസ് വാങ്ങുകയും 25 രൂപയുടെ രസീത് നൽകുകയുമാണ് ചെയ്യുന്നതെന്നും കണ്ടെത്തി. പിഴയിനത്തിൽ ഈടാക്കി കിട്ടിയതിലും കുറവ് തുകയാണ് വിജിലൻസിന് കണ്ടെത്താനായത്. എക്‌സൈസിന്റെ ഓഫീസിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മൂന്ന് ഓഫീസുകളിലായി നടത്തിയ പരിശോധന പുലർച്ചെ അഞ്ചരവരെ നീണ്ടു

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News