Wednesday, December 1, 2021

ഭൂമിയുടെ കരം അടയ്‌ക്കാൻ വന്ന സ്ത്രീയുടെ പക്കൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് പിടികൂടി

Must Read

ഭൂമിയുടെ കരം അടയ്‌ക്കാൻ വന്ന സ്ത്രീയുടെ പക്കൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് പിടികൂടി. വട്ടിയൂർക്കാവ് വില്ലേജ് അസിസ്റ്റന്റ് മാത്യുവാണ് പിടിയിലായത്.

മൂന്ന് സെന്റ് ഭൂമിയുടെ കരം അടയ്‌ക്കാൻ എത്തിയ സ്ത്രീയിൽ നിന്ന് 10,000 രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്. ഒരു കടയിൽ ജോലിക്കു നിന്ന സ്ത്രീയുടെ പേരിലുള്ള ഭൂമി വർഷങ്ങളായി കരം അടയ്‌ക്കാതെ കിടക്കുകയായിരുന്നു. ഇതിന്റെ കരം അടച്ച് ഭൂമി മകളുടെ പേരിൽ എഴുതാൻ വേണ്ടിയാണ് സ്ത്രീ വട്ടിയൂർക്കാവ് വില്ലേജ് ഓഫീസിൽ എത്തിയത്. 25,000 രൂപ ഇതിനായി നൽകണമെന്ന് മാത്യു ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇത് 10,000മായി ചുരുക്കി. കാര്യം സാധിക്കണമെങ്കിൽ പണം നൽകണമെന്നും ഇയാൾ പറഞ്ഞു.

ഈ വിവരം പരാതിക്കാരി വിജിലൻസ് ഡിവൈഎസ്പി അശോക് കുമാറിനെ അറിയിച്ചു. തുടർന്ന് പേരൂർക്കടയിൽ വച്ച് കൈക്കൂലി വാങ്ങുന്നതിടെ വിജിലൻസ് മാത്യുവിനെ പിടികൂടുകയായിരുന്നു

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News