Monday, October 18, 2021

കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കേരള വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയറെ വിജിലൻസ് അറസ്റ്റു ചെയ്തു

Must Read

കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കേരള വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയറെ വിജിലൻസ് അറസ്റ്റു ചെയ്തു. വാട്ടർ അഥോറിറ്റി പബ്ലിക് ഹെൽത്ത് നോർത്ത് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ജോണ്‍ കോശിയാണു വെള്ളയന്പലത്തുള്ള പിഎച്ച് ഡിവിഷൻ ഓഫീസിൽ വച്ച് 25,000 രൂപാ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്.

അ​മൃ​ത് പ​ദ്ധ​തി പ്ര​കാ​രം ശ്രീ​കാ​ര്യ​ത്തെ ചെ​ക്കാ​ല​മു​ക്ക് മു​ത​ൽ സൊ​സൈ​റ്റി​മു​ക്ക് വ​രെ​യു​ള്ള പൈ​പ്പു​ക​ൾ മാ​റ്റു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം ക​രാ​റു​കാ​ര​നാ​യ മ​നോ​ഹ​ര​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ ഓ​ഫീ​സി​ൽ കൊ​ടു​ത്ത ബി​ൽ മൂ​ന്ന് മാ​സ​മാ​യി​ട്ടും പാ​സാ​യി​ല്ല. ക​രാ​റു​കാ​ര​ൻ ജോ​ണ്‍ കോ​ശി​യെ നേ​രി​ട്ട് ക​ണ്ട് നി​ര​വ​ധി ത​വ​ണ ബി​ൽ മാ​റി​ത്ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ ബി​ൽ പാ​സാ​ക്കു​ന്ന​തി​ന് 10000 രൂ​പ കൈ​ക്കൂ​ലി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​തു കൊ​ടു​ക്കാ​ൻ ക​രാ​റു​കാ​ര​ൻ ത​യാ​റാ​യി​ല്ല. പ​ക​രം ക​രാ​റു​കാ​ര​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. പ​തി​ന​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ ബി​ൽ തു​ക മാ​റി​ക്കൊ​ടു​ക്കു​വാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കോ​ട​തി ഉ​ത്ത​ര​വു പ്ര​കാ​രം 40 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് മാ​റി​ക്കൊ​ടു​ത്തു.

എ​ന്നാ​ൽ മു​ഴു​വ​ൻ തു​ക​യും മാ​റി കി​ട്ടാ​ത്ത​തി​നാ​ൽ ക​രാ​റു​കാ​ര​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​റ​യെ സ​മീ​പി​ച്ചു. 45000 രൂ​പ കൂ​ടി ജോ​ണ്‍ കോ​ശി കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യും മു​ഴു​വ​ൻ തു​ക​യും മാ​റി​യ​ശേ​ഷം കാ​ണാ​മെ​ന്ന് ക​രാ​റു​കാ​ര​ൻ ഉ​റ​പ്പ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ബി​ൽ തു​ക ക​രാ​റു​കാ​ര​ന് മാ​റി കൊ​ടു​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് മ​റ്റൊ​രു ആ​വ​ശ്യ​ത്തി​നാ​യി എ​ൻ​ജി​നി​യ​റു​ടെ കാ​ര്യാ​ല​യ​ത്തി​ലെ​ത്തി​യ ക​രാ​റു​കാ​ര​നെ എ​ൻ​ജി​നി​യ​റെ കാ​ണു​ക​യും ഉ​റ​പ്പ് ന​ൽ​കി​യ തു​ക ഇ​തു​വ​രെ കി​ട്ടി​യി​ല്ലെ​ന്നും എ​ത്ര​യും വേ​ഗം ത​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ തു​ക ത​രാ​ൻ ക​ഴി​യി​ല്ലെ​ന്നു ക​രാ​റു​കാ​ര​ൻ പ​റ​ഞ്ഞു. ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ ക​രാ​റു​കാ​ര​നാ​യ മ​നോ​ഹ​ര​ൻ വി​ജി​ല​ൻ​സ് ആ​സ്ഥാ​ന​ത്തെ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പോ​ലീ​സ് സൂ​പ്ര​ണ്ടാ​യ കെ.​ഇ.​ബൈ​ജു​വി​നെ അ​റി​യി​ച്ചു.

വി​ജി​ല​ൻ​സ് സൂ​പ്ര​ണ്ടി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ജി​ല​ൻ​സ് സം​ഘം ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ക​രാ​റു​കാ​ര​നി​ൽ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങ​വേ ജോ​ണ്‍ കോ​ശി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News