Tuesday, March 9, 2021

റിപ്പബ്ലിക് ദിനത്തിൽ കിസാൻ ട്രാക്ടർ റാലിക്കിടെ പ്രകോപിതരായ കർഷകരിൽ നിന്ന് ഓടി രക്ഷപ്പെടുന്ന പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദുവിന്‍റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി

Must Read

സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി വിലക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി വിലക്കി ഹൈക്കോടതി. സ്ഥിരപ്പെടുത്തല്‍ സുപ്രീംകോടതി വിധിക്ക് എതിരെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സ്ഥി​ര​പ്പെ​ടു​ത്ത​രു​തെ​ന്ന നി​ര്‍​ദേ​ശം മൂ​ന്നാ​ഴ്ച​യ്ക്ക​കം ചീ​ഫ് സെ​ക്ര​ട്ട​റി...

തെരുവുനായ്‌ക്കൾ ഭക്ഷണം കിട്ടാതെ വലയുന്നത്‌ മല്ലന്‌ സഹിക്കാനാകില്ല‌

തെരുവുനായ്‌ക്കൾ ഭക്ഷണം കിട്ടാതെ വലയുന്നത്‌ മല്ലന്‌ സഹിക്കാനാകില്ല‌. ഇവർക്ക്‌‌ ഭക്ഷണവുമായി ദിവസവും രണ്ടുനേരം അദ്ദേഹം എറണാകുളം സൗത്ത്‌ മെട്രോ റെയിൽ സ്‌റ്റേഷൻ പരിസരത്തെത്തും. വർഷങ്ങളായി...

നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കേണ്ട അച്ചടിവകുപ്പ് മുട്ടിലിഴയുന്നു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കേണ്ട അച്ചടിവകുപ്പ് മുട്ടിലിഴയുന്നു. 'തലപ്പത്ത്' ആളില്ലാതായതോടെ 140 മണ്ഡലങ്ങളിലേക്കുമുള്ള ബാലറ്റ് പേപ്പർ, നാമനിർദേശപത്രിക, സ്ലിപ്പുകൾ, തെരഞ്ഞെടുപ്പ്...

ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കിസാൻ ട്രാക്ടർ റാലിക്കിടെ പ്രകോപിതരായ കർഷകരിൽ നിന്ന് ഓടി രക്ഷപ്പെടുന്ന പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദുവിന്‍റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. കർഷക പ്രക്ഷോഭകരെ ചെങ്കോട്ടയിലേക്ക് നയിക്കുകയും അവിടെ പതാക ഉയർത്തുകയും ചെയ്തയാളാണ് ദീപ് സിദ്ദു. കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിന് സാമുദായിക നിറം നൽകിയത് സിദ്ദുവാണെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് കർഷകർ ഇയാളെ വളഞ്ഞത്.

റെഡ് ഫോർട്ടിൽ നിന്ന്​ പതാക അഴിച്ചതിന് ശേഷം ട്രാക്ടറിൽ നിന്ന് ഫേസ്ബുക്ക് ലൈവ് ചെയ്യുന്നതിനിടെ കോപാകുലരായ കർഷകർ സിദ്ദുവിനെ അഭിമുഖീകരിക്കുന്നതായും വീഡിയോകളിലുണ്ട്​. ഒരു കൂട്ടം കർഷകർ സിദ്ദുവിന്​ അടുത്തെത്തുകയും പ്രക്ഷോഭത്തെ തകർത്തതായി അദ്ദേഹത്തോട് പറയുന്നതും വീഡിയോകളിൽ കാണാം. ഇതോടെ സിദ്ദു ട്രാക്ടറിൽ നിന്ന് ഇറങ്ങി ബൈക്കിൽ കയറി ഓടിച്ചുപോവുകയായിരുന്നു. ‘ജനാധിപത്യപരമായ പ്രതിഷേധത്തിനുള്ള അവകാശം വിനിയോഗിക്കുന്നതിനിടയിൽ ഞങ്ങൾ നിഷാൻ സാഹിബ് പതാക ചെങ്കോട്ടയിൽ ഉയർത്തിയിട്ടുണ്ട്.

പുതിയ കാർഷിക നിയമത്തിനെതിരെ ഞങ്ങളുടെ പ്രതിഷേധം പ്രതീകാത്മകമായി കാണിക്കുന്നതിനാണ് ഇങ്ങിനെ ചെയ്തത്’-സിദ്ദു ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. തന്നെപ്പോലുള്ള ഒരു വ്യക്തിക്ക് പ്രതിഷേധക്കാരെ അക്രമത്തിന് പ്രേരിപ്പിക്കാമെന്ന വാദത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. ‘ഒന്നും നശിപ്പിക്കാതെ പൊതു സ്വത്തിന് കേടുപാടുകൾ വരുത്താതെ ഞങ്ങൾ സമാധാനപരമായ പ്രതിഷേധിച്ചു. ഞങ്ങൾ ഞങ്ങളുടെ ജനാധിപത്യ അവകാശം സമാധാനപരമായി വിനിയോഗിച്ചു. ഒരു വ്യക്തിക്ക് ഇത്രയുമധികം ആളുകളെ അണിനിരത്താൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ അത് തെറ്റാണ്’-സിദ്ദു പറഞ്ഞു.

English summary

Videos of Punjabi actor and activist Deep Sidhu fleeing from angry farmers during a Kisan tractor rally on Republic Day went viral on social media

Leave a Reply

Latest News

സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി വിലക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി വിലക്കി ഹൈക്കോടതി. സ്ഥിരപ്പെടുത്തല്‍ സുപ്രീംകോടതി വിധിക്ക് എതിരെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സ്ഥി​ര​പ്പെ​ടു​ത്ത​രു​തെ​ന്ന നി​ര്‍​ദേ​ശം മൂ​ന്നാ​ഴ്ച​യ്ക്ക​കം ചീ​ഫ് സെ​ക്ര​ട്ട​റി...

More News