കൂനൂരിനടുത്തുള്ള കട്ടേരി പാർക്കിൽ സംയുക്തസേനാമേധാവി ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും മറ്റ് 11 പേരുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ ദുരന്തത്തിന് തൊട്ടുമുമ്പ് പകർത്തിയ വീഡിയോ പുറത്ത്

0

കൂനൂരിനടുത്തുള്ള കട്ടേരി പാർക്കിൽ സംയുക്തസേനാമേധാവി ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും മറ്റ് 11 പേരുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ ദുരന്തത്തിന് തൊട്ടുമുമ്പ് പകർത്തിയ വീഡിയോ പുറത്ത്. ഊട്ടി കൂനൂരിന് തൊട്ടടുത്തുള്ള ഒരു മീറ്റർ ഗേജ് റയിൽപ്പാളത്തിലൂടെ നടന്ന് പോകുന്ന ഒരു സംഘമാളുകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹെലികോപ്റ്റർ മേഘങ്ങളിലേക്ക് മാറി കാണാതായതിന് പിന്നാലെ വലിയ സ്ഫോടനശബ്ദം കേൾക്കാം.

”എന്ത് പറ്റി? ഹെലികോപ്റ്റർ തകർന്ന് വീണോ?”, എന്ന് അവർ പരസ്പരം ചോദിക്കുന്നതും വീഡിയോയിൽ കാണാനാകുന്നുണ്ട്. അത്ര വലിയ ശബ്ദമാണ് വീഡിയോയിൽ കേൾക്കാനാകുന്നത്.

Leave a Reply