Saturday, May 15, 2021

റോഡില്‍ അപകടത്തില്‍പ്പെട്ട ബിയര്‍ ലോറിയില്‍ നിന്ന് കുപ്പികള്‍ എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുന്ന ആള്‍ക്കൂട്ടത്തിൻ്റെ വീഡിയോ വൈറൽ

Must Read

റോഡില്‍ അപകടത്തില്‍പ്പെട്ട ബിയര്‍ ലോറിയില്‍ നിന്ന് കുപ്പികള്‍ എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുന്ന ആള്‍ക്കൂട്ടത്തിൻ്റെ വീഡിയോ വൈറൽ.
കൊവിഡ് 19 രണ്ടാം തരംഗം രൂക്ഷമാകുന്നത് തടയാന്‍ വിവിധ സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനിടെ വൈറലായി ആള്‍ക്കൂട്ടത്തിന്‍റെ വീഡിയോ. കര്‍ണാടകയിലെ ചിക്കമംഗ്ളൂരില്‍ റോഡില്‍ അപകടത്തില്‍പ്പെട്ട ബിയര്‍ ലോറിയില്‍ നിന്ന് കുപ്പികള്‍ എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുന്ന ആള്‍ക്കൂട്ടത്തിന്‍റേതാണ് വീഡിയോ. ഏപ്രില്‍ 20നാണ് ചിക്കമംഗ്ളൂരിലെ തരിക്കെരി താലൂക്കിലെ എം സി ഹള്ളിക്ക് സമീപമാണ് ബിയര്‍ ലോറി മറിഞ്ഞത്.

നന്‍ജന്‍ഗുണ്ടിലെ കിംഗ്ഫിഷര്‍ ഡിസ്റ്റിലറിയില്‍ നിന്നുള്ളതായിരുന്നു അപകടത്തില്‍പ്പെട്ട ലോറി. അപകട വിവരമറിഞ്ഞ് സ്ഥലത്തേക്ക് എത്തിയവര്‍ മറിഞ്ഞത് ബിയര്‍ ലോറിയാണെന്ന് വിശദമാക്കിയതോടെ കൊവിഡ് പ്രൊട്ടോക്കോള്‍ പോയിട്ട് മാസ്ക് പോലുമില്ലാതെ നിരവധിയാളുകളാണ് ഇവിടേക്ക് എത്തിയത്. കയ്യില്‍ ഒതുങ്ങാവുന്നതും കവറില്‍ ഒതുങ്ങാവുന്നതും പൊട്ടാത്ത കേസുകളുമായി നാട്ടുകാര്‍ തിക്കുംതിരക്കുമായി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി വളരെ കുറച്ച് പൊലീസുകാര്‍ മാത്രമാണ് അപകട സ്ഥലത്ത് ഉണ്ടായിരുന്നത്.

English summery

Video of a mob trying to snatch bottles from a road accident beer lorry goes viral

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News