Wednesday, June 16, 2021

കോവിഡ് വാക്സിൻ കുത്തിവെപ്പിനായി പുഴ മുറിച്ച് കടന്ന് പോകുന്ന ഒരു കൂട്ടം ആരോഗ്യപ്രവർത്തകരുടെ വീഡിയോ വൈറൽ

Must Read

ശ്രീനഗർ : കോവിഡ് വാക്സിൻ കുത്തിവെപ്പിനായി പുഴ മുറിച്ച് കടന്ന് പോകുന്ന ഒരു കൂട്ടം ആരോഗ്യപ്രവർത്തകരുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ.

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലാണ് സംഭവം. സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേയ്ക്ക് വാക്‌സിനുമായി ആരോഗ്യപ്രവർത്തകർ പോകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വാക്‌സിൻ സൂക്ഷിക്കുന്ന കോൾഡ് സ്‌റ്റോറേജുമായി പുഴ മുറിച്ച് കടന്നാണ് ഇവർ ഓരോ ഭാഗങ്ങളിൽ എത്തുന്നത്. മുട്ടോളം ഒഴുകുന്ന വെള്ളത്തിലൂടെ കൈകൾ കോർത്ത് പിടിച്ച് അഞ്ച് ആരോഗ്യപ്രവർത്തകർ പോകുന്നതും വീഡിയോയിൽ ദൃശ്യമാകുന്നുണ്ട്. ഈ വീഡിയോ പ്രചരിച്ചതോടെ പ്രശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്

Leave a Reply

Latest News

More News