Wednesday, October 27, 2021

മയിലുകളെ വേട്ടയാടി പിടികൂടി കൊലപ്പെടുത്തിയ കേസിൽ വികാരി അറസ്റ്റിൽ

Must Read

മയിലുകളെ വേട്ടയാടി പിടികൂടി കൊലപ്പെടുത്തിയ കേസിൽ വികാരി അറസ്റ്റിൽ. രാമവർമ്മപുരം വിയ്യാനിഭവൻ ഡയറക്ടർ കൂടിയായ ഫാ.ദേവസി പന്തല്ലൂക്കാരനെ (65) ആണ് അറസ്റ്റിലായത്. തൃശൂർ ഫ്ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ ഭാസി ബാഹുലേയന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

ദേശീയപക്ഷിയും വന്യജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂൾ പ്രകാരം സംരക്ഷിക്കുന്നതുമാണ് മയിലുകൾ. രണ്ട് മയിലുകളെ വലയിൽപ്പെടുത്തി പിടികൂടി അടിച്ചു കൊലപ്പെടുത്തുകയും ജഡം കൈവശം സൂക്ഷിച്ചുവെച്ചുവെന്നുമാണ് കുറ്റം. സമീപകാലത്ത് മയിലുകൾ നാട്ടിൻ പുറങ്ങളിലെ കൃഷിയിടങ്ങളിൽ എത്തി കൃഷി നശിപ്പിക്കുന്ന സംഭവങ്ങൾ വ്യാപകമാണ്.സെക്ഷൻ ഫോറസ്റ് ഓഫിസർ എം.എസ്. ഷാജി, ബീറ്റ് ഫോറസ്റ് ഓഫിസർമാരായ എൻ.യു പ്രഭാകരൻ, ഷിജു ജേക്കബ്, കെ. ഗിരീഷ്‌കുമാർ, ഫോറസ്റ് ഡ്രൈവർ സി.പി. സജീവ് കുമാർ എന്നിവരും പങ്കെടുത്തു. കേസ് തുടരന്വേഷണത്തിനായി പട്ടിക്കാട് ഫോറസ്ററ് സ്റ്റേഷന് കൈമാറി.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News