Monday, July 26, 2021

പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയ വെറ്ററിനറി സർജനെ സർവീസിൽനിന്നു സസ്‌പെൻഡ്‌ ചെയ്തു

Must Read

അടിമാലി: പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയ വെറ്ററിനറി സർജനെ സർവീസിൽനിന്നു സസ്‌പെൻഡ്‌ ചെയ്തു.

അടിമാലി മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോക്ടർ സെൽവത്തെയാണ് വകുപ്പ് സെക്രട്ടറി വെള്ളിയാഴ്ച സസ്പെൻഡ്‌ ചെയ്തത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയ കുടുംബത്തോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതി.

ഡോക്ടറുടെ പെരുമാറ്റം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്‌തിരുന്നു. ഇത് വകുപ്പിന് നാണക്കേട് ഉണ്ടാക്കിയെന്നും, ഒരു ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനിൽനിന്നു ഉണ്ടാകാൻപാടില്ലാത്ത പെരുമാറ്റമാണ് പൊതുജനത്തിന് ഉണ്ടായതെന്നും ഉത്തരവിൽ പറയുന്നു.

Leave a Reply

Latest News

സ്ത്രീധനമായി ആവശ്യപ്പെട്ടത് 21 നഖങ്ങളുള്ള ആമയും , ലാബ്രഡോർ നായയും; ആമയെ കിട്ടാതായതോടെ വിവാഹം ഒഴിഞ്ഞു; കേസെടുത്ത് പോലീസ്

മുംബൈ ; നാസിക് സ്വദേശിയായ യുവാവ് സ്ത്രീധനമായി ആവശ്യപ്പെട്ടത് 21 നഖങ്ങളുള്ള ആമയും , ലാബ്രഡോർ നായയും.തന്റെ പ്രതിശ്രുതവധുവിന് സർക്കാർ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ്...

More News