വെങ്കടേഷ് അയ്യര്‍ പച്ചപിടിക്കില്ല, ബാറ്റിങ്ങിലും ബൗളിങ്ങിലും മതിപ്പ് തോന്നിപ്പിക്കുന്നില്ലെന്ന് മുന്‍ താരം

0

ന്യൂഡല്‍ഹി: ഓള്‍റൗണ്ടറായി ഇന്ത്യ പ്രതീക്ഷ വെക്കുന്ന വെങ്കടേഷ് അയ്യറുടെ ബാറ്റിങ്ങും ബൗളിങ്ങും മതിപ്പ് തോന്നിപ്പിക്കുന്നതല്ലെന്ന് ഇന്ത്യന്‍ മുന്‍ താരം മദന്‍ ലാല്‍. ഇന്ത്യന്‍ ടീമില്‍ വിജയിക്കാന്‍ വെങ്കടേഷിന് കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും മദന്‍ ലാല്‍ പറഞ്ഞു.

ബെന്‍സമേ ലോക ഫുട്‌ബോളിലെ നമ്പര്‍ 1 സ്‌ട്രൈക്കര്‍; മെസിയേയും ക്രിസ്റ്റിയാനോയേയും തള്ളി റൊണാള്‍ഡോ
ജോക്കോവിച്ച് കോവിഡ് വാക്‌സിന്‍ സ്വീകരിക്കും? ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ പ്രചോദനമായി, വെളിപ്പെടുത്തല്‍
അഞ്ചാമതും ആറാമതും ബാറ്റ് ചെയ്താല്‍ കൂടുതല്‍ മുന്‍പോട്ട് പോകാന്‍ വെങ്കടേഷിന് കഴിയുമെന്ന് തോന്നുന്നില്ല. വെങ്കടേഷിന്റെ ബൗളിങ്ങും ഞാന്‍ കണ്ടു. അതും മതിപ്പ് തോന്നിപ്പിക്കുന്നതല്ല. കൂടിപ്പോയാല്‍ 2-3 ഓവര്‍ വെങ്കടേഷിന് എറിയാനാവും. തന്റെ ബൗളിങ്ങില്‍ വേണ്ട പരിശീലനം വെങ്കടേഷ് നടത്തിയിട്ടില്ല, മദന്‍ ലാല്‍ പറഞ്ഞു.

ഓള്‍റൗണ്ടറായി ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ വെങ്കടേഷിന് അത് ബുദ്ധിമുട്ടാവും. ഓപ്പണിങ് ബാറ്റ്‌സ്മാന്‍ എന്ന പൊസിഷനില്‍ മാത്രമാണ് വെങ്കടേഷിനെ കളിപ്പിക്കാനാവുക എന്നും മദന്‍ ലാല്‍ പറഞ്ഞു. വിന്‍ഡിസിന് എതിരായ വൈറ്റ് ബോള്‍ പരമ്പരയ്ക്കുള്ള ടീമില്‍ വെങ്കടേഷ് അയ്യര്‍ ഉള്‍പ്പെട്ടിരുന്നില്ല.

ഐപിഎല്ലിലെ മികവിലൂടെ ഇന്ത്യന്‍ ടീമിലേക്ക്‌

ഐപിഎല്‍ 2021ല്‍ പുറത്തെടുത്ത മികവാണ് വെങ്കടേഷ് അയ്യരെ ഇന്ത്യന്‍ ടീമിലേക്ക് എത്തിച്ചത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ രണ്ട് റണ്‍സ് മാത്രമാണ് വെങ്കടേഷിന് നേടാനായത്. രണ്ടാമത്തെ ഏകദിനത്തില്‍ 22 റണ്‍സ് ആണ് നേടിയത്. 5 ഓവര്‍ ബൗളും ചെയ്തിരുന്നു.

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിനത്തിന് മുന്‍പ് ന്യൂസിലന്‍ഡിന് എതിരായ ടി20യും വെങ്കടേഷ് കളിച്ചിരുന്നു. അതില്‍ 12,20 എന്നതാണ് വെങ്കടേഷിന്റെ സ്‌കോര്‍. കൊല്‍ക്കത്തയില്‍ 12 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജയും ഹര്‍ദിക് പാണ്ഡ്യയും ഫിറ്റ്‌നസ് വീണ്ടെടുത്ത് വരുന്നതോടെ വെങ്കടേഷ് അയ്യര്‍ക്ക് ടീമില്‍ സ്ഥാനം നിലനിര്‍ത്തുക പ്രയാസമാവും.

Leave a Reply