Tuesday, July 27, 2021

വെഞ്ഞാറമൂട്: ആംബുലൻസും കാറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കുപറ്റി.

Must Read

കാർ യാത്രക്കാരായ കിളിമാനൂർ ചൂട്ടയിൽ തിരുവാതിരയിൽ പദ്‌മകുമാരി അമ്മ(60), പ്രശാന്ത് (32), പ്രസന്നകുമാർ(70), ആംബുലൻസിലുണ്ടായിരുന്ന ആനാകുടി ഈട്ടിമൂട് ബിജു ഭവനിൽ ഷിബു(38), അമ്മ കനകലോചന(61), സഹോദരി ഷീജ(42), ബന്ധു ബിനു(42) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ന് സംസ്ഥാനപാതയിൽ ആലിന്തറയിലായിരുന്നു അപകടം. കടയ്ക്കലിൽനിന്ന്‌ മെഡിക്കൽ കോളേജിലേക്ക് രോഗിയായ കനകലോചനയുമായി വരുകയായിരുന്ന ആംബുലൻസ്, പെട്രോൾ പമ്പിൽനിന്നു ഹൈവേയിലേക്കിറങ്ങിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെത്തുടർന്ന് ആംബുലൻസിന്റെ വാതിലുകൾ തുറക്കാനാവാതെ വന്നു. തുടർന്ന് വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയെത്തി വാതിലുകൾ മുറിച്ചുമാറ്റിയാണ് ആംബുലൻസിലുള്ളവരെ പുറത്തെത്തിച്ചത്. ഗ്രേഡ് അസിസ്റ്റന്റ് നിസാറുദീന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

പരിക്കേറ്റവരെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് മറ്റൊരു വാഹനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് പോലീസ് കേസെടുത്തു.

Leave a Reply

Latest News

ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം;ടി20 പരമ്പരയും സ്വന്തമാക്കുക ലക്ഷ്യമിട്ട് ശ്രീലങ്കക്കെതിരെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും

കൊളംബോ: ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം. ആദ്യ ടി20യില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല....

More News