പാളം തെറ്റി ഗതാഗതം; വേണാടും മൂന്ന് പാസഞ്ചറുകളും റദ്ദാക്കിതൃശൂർ: പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപം ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഗതാഗതം താളംതെറ്റി. വേണാട് എക്‌സ്പ്രസും മൂന്ന് പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി

0

തൃ​ശൂ​ർ: പു​തു​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ച​ര​ക്ക് ട്രെ​യി​ൻ പാ​ളം തെ​റ്റി​യ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം താ​ളം​തെ​റ്റി. വേ​ണാ​ട് എ​ക്‌​സ്പ്ര​സും മൂ​ന്ന് പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളും റ​ദ്ദാ​ക്കി.

നി​ല​മ്പൂ​ര്‍- കോ​ട്ട​യം, എ​റ​ണാ​കു​ളം- ഗു​രു​വാ​യൂ​ര്‍, എ​റ​ണാ​കു​ളം- പാ​ല​ക്കാ​ട് എ​ന്നീ പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു​ള്ള കേ​ര​ള എ​ക്‌​സ്പ്ര​സ് ഒ​റ്റ​പ്പാ​ല​ത്ത് പി​ടി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഏ​റ​നാ​ട്, ബം​ഗ​ളൂ​രു- എ​റ​ണാ​കു​ളം ഇ​ന്‍റ​ര്‍​സി​റ്റി എ​ക്‌​സ്പ്ര​സ് എ​ന്നി​വ മാ​ന്നാ​നൂ​റി​ല്‍ നി​ര്‍​ത്തി​യി​ട്ടു. കോ​ഴി​ക്കോ​ട്- തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി ഷൊ​ര്‍​ണ്ണൂ​രി​ല്‍ നി​ര്‍​ത്തി​യി​ടും.

ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ പു​തു​ക്കാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.‌ എ​ൻ​ജി​നും നാ​ല് ബോ​ഗി​ക​ളു​മാ​ണ് പാ​ളം തെ​റ്റി​യ​ത്. ഇ​രു​മ്പ​നം ബി​പി​സി​എ​ല്ലി​ല്‍ ഇ​ന്ധ​നം നി​റ​ക്കാ​ന്‍ പോ​യ ച​ര​ക്ക് ട്രെ​യി​നാ​ണ് പാ​ളം തെ​റ്റി​യ​ത്.

Leave a Reply