പൂണൂലുണ്ടോ എന്നറിയാനാണ് പുരുഷന്മാർ അമ്പലങ്ങളിൽ ഷർട്ട് ഊരുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ

0

അമ്പലങ്ങളിൽ പുരുഷന്മാർ ഷർട്ട് ഊരരുതെന്ന് ബോർഡ് എഴുതിവെക്കണമെന്ന ആവശ്യവുമായി എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പൂണൂലുണ്ടോ എന്നറിയാനാണ് പുരുഷന്മാർ അമ്പലങ്ങളിൽ ഷർട്ട് ഊരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ പുരുഷന്മാർ ഷർട്ട് ഊരാറില്ലെന്നും അതുകൊണ്ട് ഒരു ദേവീകോപവും ഉണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. ഭക്തരുടെ സമ്പത്ത് ക്ഷേമപ്രവർത്തനങ്ങൾക്കാകണമെന്നും പൂത്തോട്ട എസ്എൻഡിപി ശാഖയുടെ ‘ശ്രീനാരായണ വല്ലഭ ഭവനം’ പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിക്കവേ അദ്ദേഹം പറഞ്ഞു.

Leave a Reply