ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സില്‍ ഇടംനേടി രണ്ടാം ക്ലാസുകാരി വേദിക

0

പറവൂര്‍: ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സില്‍ ഇടംനേടി രണ്ടാം ക്ലാസുകാരി വേദിക. തുരുത്തിപ്പുറം സെന്റ്‌ ലൂയിസ്‌ ഇംഗ്ലിഷ്‌ മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിയായ വേദിക രസതന്ത്രത്തിലെ 100 മൂലകങ്ങളുടെ പേരുകള്‍ അനായാസം കാണാതെ പറയും. പ്രധാനമന്ത്രിമാര്‍, ഇ.എം.എസ്‌ മുതല്‍ പിണറായി വിജയന്‍ വരെയുള്ള മുഖ്യമന്ത്രിമാരുടെ പേരുകള്‍ ക്രമംതെറ്റാതെ പറയാനും മിടുക്കിക്കു കഴിയും. രാജ്യത്തെ സംസ്‌ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കേരളത്തിലെ ജില്ലകളും ക്രമത്തില്‍ പറയും.
വാട്ടര്‍ അതോറിറ്റി എറണാകുളം ഓഫിസിലെ ക്ലര്‍ക്കായ തുരുത്തിപ്പുറം കുണ്ടോട്ടില്‍ വിമലിന്റെയും വിട്ടമ്മയായ ദിവ്യയുടെയും ഏക മകളാണു വേദിക. ലോക്‌ഡൗണ്‍ കാലത്താണു വേദികയിലെ കഴിവ്‌ അമ്മ ദിവ്യ തിരിച്ചറിയുന്നത്‌.
ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോഡില്‍ ഇടം തേടിയ വേദികയെ സ്‌കൂളില്‍ അനുമോദിച്ചു. പ്രിന്‍സിപ്പല്‍ ലിനി റോസ്‌ അധ്യക്ഷയായിരുന്നു. സുമ ശ്രീനിവാസന്‍ ഉദ്‌ഘാടനം ചെയ്‌തു. മദര്‍ മേരി അച്ചാണ്ടി, പി.ടി.എ. പ്രസിഡന്റ്‌ കെ.എസ്‌. സനോജ്‌, അധ്യാപകരായ എന്‍.എം. ബിന്ദു, ഷിനി ഷിബി, പ്രഭാപ്രദീപ്‌ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply