കെ. സുധാകരനുമായി തര്‍ക്കമില്ലെന്നും അദ്ദേഹം ഹൈക്കമാന്‍ഡിനു കത്തയച്ച കാര്യം അറിയില്ലെന്നും വി.ഡി. സതീശന്‍

0

കണ്ണൂര്‍: കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനുമായി തര്‍ക്കമില്ലെന്നും അദ്ദേഹം ഹൈക്കമാന്‍ഡിനു കത്തയച്ച കാര്യം അറിയില്ലെന്നും പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍. “സുധാകരനുമായി ഞാന്‍ എല്ലാ ദിവസവും സംസാരിക്കാറുണ്ട്‌.
ഞാനും സുധാകരനും നേതൃത്വത്തിലിരിക്കുന്നതിനാല്‍ ഞങ്ങളാണ്‌ കാര്യങ്ങള്‍ അന്തിമമായി തീരുമാനിക്കുന്നത്‌. ഞങ്ങള്‍ രണ്ടാളും ആലോചിച്ചു കാര്യങ്ങള്‍ തീരുമാനിക്കും. അതിനു കെ.പി.സി.സിയുടെ അനുമതിയുണ്ട്‌. എന്നാല്‍, പരാതിയും പരിഭവവും സ്വാഭാവികമാണ്‌”-അദ്ദേഹംപറഞ്ഞു. ഡി.സി.സി. പുനഃസംഘടനയിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചു മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ്‌ വ്യക്‌തമാക്കി. എം.പിമാരെയടക്കം കേട്ട ശേഷം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ്‌ അന്‍വര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
ജംബോ കമ്മിറ്റികള്‍ ഒഴിവാക്കുമ്പോള്‍ ഭാരവാഹികളുടെ എണ്ണം കുറയും. പുനഃസംഘടണ നിര്‍ത്തിവയ്‌ക്കാനുള്ള നിര്‍ദേശത്തില്‍ അതൃപ്‌തി അറിയിച്ച്‌ സുധാകരന്‍ ഹൈക്കമാന്‍ഡിന്‌ കത്തയച്ച കാര്യം അറിയില്ലെന്നും സതീശന്‍ വ്യക്‌തമാക്കി.

Leave a Reply